Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാണി പത്മിനിയിലെ ഗാനങ്ങളെത്തി

Rani Padmini All Songs

ഗ്യാങ്സ്റ്ററിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന റാണി പത്മിനിയുടെ ഗാനങ്ങള്‍ എത്തി. മഞ്ജു വാര്യരും റിമാ കല്ലിങ്കലും പ്രധാനകഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സംഗീത സംവിധായകന്‍ ബിജിബാലാണ്‌. ശ്വേതാ മേനോന്‍, ദേവദത്ത്, ലോല, ചിത്ര അരുണ്‍, സൌമ്യ രാമക്രിഷ്‌ണന്‍, സയനോര എന്നിവരാണ്‌ ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. നാലുഗാനങ്ങളാണ്‌ ചിത്രത്തിലുള്ളത്. മൂന്നുഗാനങ്ങള്‍ക്ക് റഫീക്ക് അഹമ്മദും ഒരു ഗാനത്തിന്‌ നെല്ലൈ ജയന്തയുമാണ്‌ വരികള്‍ എഴുതിയിരിക്കുന്നത്.

ഒരു മകരനിലാവായ്..., മിഴി മലരുകള്‍..., വരൂ പോകാം പറക്കാം..., പുതുപുതു പൂവായ്.. എന്നിങ്ങനെ തുടങ്ങുന്ന ഗാനങ്ങളാണ്‌ പുറത്തിറങ്ങിയിരിക്കുന്നത്. ഇതില്‍ പുതുപുതു പൂവായ് എന്ന ഗാനം തമിഴ് ഭാഷയിലാണ്‌. ചിത്രത്തിന്റെ വ്യത്യസ്തമായ ട്രെയിലർ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. അപരിചിതരായ രണ്ട് സ്ത്രീകള്‍ രണ്ട് ലക്ഷ്യങ്ങളുമായി കൊച്ചിയില്‍നിന്ന് ഹിമാചല്‍പ്രദേശിലേക്ക് നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം. കൊച്ചി, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങള്‍ പ്രധാനലൊക്കേഷനുകളായ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മധു നീലകണ്ഠനാണ്.

ശ്യാം പുഷ്‌കരനും നവാഗതനായ രവിശങ്കറും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഫോര്‍ട്ട് സിനിമാസിന്റെ ബാനറില്‍ മുഹമ്മദ് അല്‍ത്താഫ്,വിഎം ഹാരിസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.