Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാണിപത്മിനിയിലെ ആദ്യ ഗാനമിറങ്ങി

വരു പോകാം പറക്കാം...

ഗ്യാങ്സ്റ്ററിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം റാണി പത്മിനിയുടെ ആദ്യ ഗാനം വരു പോകാം പറക്കാം പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ കുട്ടിക്കാലം ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ബിജിബാലാണ്. റഫീഖ് അഹമ്മദ് ഗാനത്തി‍ന്റെ വരികൾ എഴുതിയിരിക്കുന്നു. ശ്വേത മേനോൻ, ബിജിബാലിന്റെ മകൻ ദേവദത്ത്, ലോല തുടങ്ങിയവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് തിരിച്ചു വന്ന മഞ്ജു വാര്യര്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് റാണി പത്മിനി. സ്ത്രീ കേന്ദ്രീകൃത ചിത്രമായ റാണി പത്മിനിയില്‍ മഞ്ജു വാര്യരെ കൂടാതെ റിമാ കല്ലിങ്കലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. റാണിയുടേയും പത്മിനിയുടേയും യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അപരിചിതരായ ഇവര്‍ യാത്രയില്‍ കണ്ടുമുട്ടുന്നു. രണ്ട് പേര്‍ക്കും രണ്ട് ലക്ഷ്യങ്ങളാണ്. കൊച്ചിയില്‍ നിന്ന് തുടങ്ങി, ദില്ലി വഴി ഹിമാചല്‍പ്രപദേശിലേക്ക് നീളുന്നതാണ് യാത്ര. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രം ഒരു ഫീല്‍ഗുണ്ട് ട്രാവല്‍ മൂവിയാണെന്നും ചിത്രത്തില്‍ നായകനെന്ന് പറയാന്‍ ഒരാളില്ലെന്നും രണ്ട് സ്ത്രീകള്‍, അവരുടെ ജീവിതത്തെയും അനുഭവത്തെയും കുറിച്ചാണ് സിനിമ പറയുന്നതെന്നും ആഷിഖ് അബു നേരത്തെ പറഞ്ഞിരുന്നു. റാണിയായി റിമയെത്തുമ്പോള്‍ പത്മിനിയായി എത്തുന്നത് മഞ്ജു വാര്യരാണ്.

മഞ്ജു വാര്യരേയും റിമാ കല്ലിങ്കലിനേയും കൂടാതെ സജിത മഠത്തില്‍, ജിനു ജോസഫ്, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, സൗബിന്‍ സാഹീര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ശാം പുഷ്‌കരനും രവി ശങ്കറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒപിഎമ്മിന്റെ ബാനറില്‍ പി എം ഹാരിസും, വി എസ് മുഹമ്മദ് അല്‍താഫും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഓക്ടോബറില്‍ തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.