Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊടൈക്കനാലിലെ മാലിന്യം നീക്കാൻ റാപ്പ് ഗാനം

Rapper Sofia Ashraf

കൊടൈക്കാലിലുള്ള യൂണിലിവറിന്റെ തെർമ്മോമീറ്റർ ഫാക്ടറി 2001 പൂട്ടിയെങ്കിലും ഫാക്ടറിയിലെ മെർക്കുറി മാലിന്യങ്ങൾ ഇതുവരെ മാറ്റാൻ യൂണിലിവർ തയ്യാറായിട്ടില്ല. കമ്പനിയുടെ പരിസരത്തുള്ള അപകടകരമായ മെർക്കുറി മാല്യനങ്ങൾ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് റാപ്പ് ഗാനം പുറത്തിറിക്കിയിരിക്കുകയാണ് ചെന്നൈ സ്വദേശിയായ റാപ്പർ സോഫിയ അഷ്‌റഫ്. കൊടൈക്കനാൽ വോണ്ട് എന്നാണ് റാപ്പ് വിഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്.

ഈ പ്രതിഷേധങ്ങൾക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനാണ് ചെന്നൈക്കാരിയായ റാപ്പർ സോഫിയാ അഷ്‌റഫ് ഈ ഗാനമൊരുക്കിയിരിക്കുന്നത്. റാപ്പർ നിക്കി മിനാജിന്റെ പ്രശസ്ത ഗാനം അനാക്കോണ്ടയിലെ സംഗീതം കടമെടുത്താണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഗാനത്തിന്റെ വരികളിലൂടെ രാസമാലിന്യം നീക്കം ചെയ്യാനും ഫാക്റ്ററിയിലെ ജോലിയെത്തുടർന്ന് അസുഖം ബാധിച്ച ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകാനുമാണ് സോഫിയ ആവശ്യപ്പെടുന്നത്. സോഫിയ അഷ്‌റഫ് തന്നെയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. രതീന്ദ്രൻ ആർ പ്രസാദാണ് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.

Kodaikanal Won't

പ്രതിഷേധത്തിന്റെ ഭാഗമായി പെറ്റീഷനും തയ്യാറാക്കിയിട്ടുണ്ട്. ഏകദേശം 37000 ആളുകളാണ് പെറ്റീഷനിൽ ഇതുവരെ ഒപ്പിട്ടിരിക്കുന്നത്. ജൂലൈ മുപ്പതിന് പുറത്തിറങ്ങിയ ഗാനം ഇതുവരെ 13 ലക്ഷം ആളുകളാണ് യൂട്യൂബിലൂടെ മാത്രം കണ്ടത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.