Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

36 വയതിനിലെ രാസാത്തി

36 Vayathanile

തമിഴകത്തിന്റെ പ്രിയ നായിക ജ്യോതികയുടെ തിരിച്ചുവരവ് ആഘോഷിക്കുന്ന ചിത്രം 36 വയതിനിലെയുടെ ആദ്യ ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ചടങ്ങില്‍ നടന്‍ സൂര്യ ചിത്രത്തിന്റെ സംഗീതം പുറത്തിറക്കിയിരുന്നെങ്കിലും ഗാനങ്ങളുടെ വിഡിയോ പുറത്തിറങ്ങിയിരുന്നില്ല. ഇപ്പോഴാണ് ആദ്യ ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങിയത്. സന്തോഷ് നാരായണന്‍ ഈണം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ലതിക വിജയകുമാറാണ്. വിവേകാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

സൂപ്പര്‍ഹിറ്റായ മലയാളചിത്രം ഹൌ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് പതിപ്പാണ് 36 വയതിനിലെ. റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ ഹൌ ഓള്‍ഡ് ആര്‍ യു മലയാളത്തിന് സമ്മാനിച്ചത് നമ്മുടെ പ്രിയ നടി മഞ്ജു വാര്യരുടെ തിരിച്ചുവരവാണെങ്കില്‍ ചിത്രത്തിന്റെ തമിഴ് പതിപ്പും മുന്‍കാല നായികയായ ജ്യോതികയുടെ തിരിച്ചു വരവിനാണ് വഴിയൊരുക്കുന്നത്. നീണ്ട ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതികയുടെ തിരിച്ചുവരവ് ചിത്രമാണ് 36 വയതിനിലെ.

ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസാണ് 36 വയതനിലെയും സംവിധാനം ചെയ്യുന്നത്. നിരുപമ രാജീവായി ജ്യോതിക എത്തുമ്പോള്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച രാജീവായി എത്തുന്നത് റഹ്മാനാണ്. ഇവരെ കൂടാതെ അഭിരാമി, സഞ്ജയ് ഭാരതി, സിദ്ധാര്‍ഥ് ബസു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 2ഡി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ നടന്‍ സൂര്യ നിര്‍മ്മിക്കുന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.