Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രമ്യ നമ്പീശന്റെ ശബ്ദത്തിലൊരു ക്രിസ്തീയ ഭക്തിഗാനം

അകക്കണ്ണിന്റെ വെളിച്ചത്തിലൂടെ ലോകത്തെ കണ്ട് ദൈവം തന്ന സംഗീതത്തിൽ ദൈവത്തിന് അഫ്സലൊരുക്കി ഒരു പാട്ട്. ഉള്ളംതുറന്ന് കൂട്ടുകൂടുന്ന ശബ്ദത്തിൽ രമ്യ നമ്പീശനത് പാടി. സിയോണിൻ നായകൻ....ക്രിസ്മസ് രാവുകളിൽ ആകാശത്ത് നിന്ന് കൺചിമ്മുന്ന നക്ഷത്രക്കുഞ്ഞുങ്ങളെ നോക്കി ഒറ്റക്ക് മഞ്ഞിന്റെ മൂടുപടം പുതച്ചിരുന്ന് ഈ പാട്ട് കേൾക്കാം. ഈ വർഷത്തെ ക്രിസ്മസ് നാളുകളിലെ ഏറ്റവും മനോഹരമായ ക്രിസ്തീയ ഭക്തിഗാനമാകുമിതെന്നതിൽ സംശയമില്ല. പാട്ടിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി.

remya-nambeesan4

സ്നേഹവർഷം എന്ന ആൽബത്തിലേതാണ് ഈ പാട്ട്. പാട്ടിന്റെ ഭാവത്തിനൊത്ത് അലിഞ്ഞൊഴുകുന്ന ഓർക്കസ്ട്ര കേഴ്‌വിയെ സിയോണിൻ നായകൻ പിറന്ന രാത്രിയിൽ, വിടർന്ന പൂക്കളിൽ അഭൗമ സൗരഭം....യേശുനാഥിന്റെ പിറവിയേയും ആ ദിനത്തിലെ പ്രകൃതിയേയും അവന്റെ ജീവിതത്തേയും കുറിച്ച് ലളിതമായ വാക്കുകളിൽ പാട്ടെഴുതിയ ഷാജി ഇല്ലത്ത് പ്രത്യേക അഭിനന്ദനമർഹിക്കുന്നു. മ്യൂസിക് 247 ആണ് ആൽബം പുറത്തിറക്കിയത്.പത്തോളം മലയാള ചിത്രങ്ങളിൽ പ്രവർത്തിച്ച അഫ്സലിന്റെ ഈണത്തിൽ യേശുദാസും ജയചന്ദ്രനും സാധനാ സർഗവും ശ്രേയാ ഘോഷാലും ഉഷ ഉതുപ്പും സോനു നിഗമും കൈലാഷ് ഖേറും അടങ്ങുന്ന വലിയ നിര പാടിയിട്ടുണ്ട്.

remya-afsal1
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.