Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിയാന്നയുടെ പുതിയ ഗാനം ജെയിംസ് ജോയിന്റ്

Rihanna's James Joint

ബാർബേഡിയൻ ഗായിക റിയാന്നയുടെ പുതിയ ഗാനം ജെയിംസ് ജോയിന്റ് പുറത്തിറങ്ങി. താരം തന്നെ തന്റെ സോഷ്യൽമീഡിയ വഴിയും വെബ്സൈറ്റുവഴിയുമാണ് ഗാനം പുറത്തിറക്കിയത്. റിയാന്നയുടെ പുതിയ ആൽബം ഇൻ സെലിബ്രേഷൻ ഓഫ് 420 ലെയാണ് ജെയിംസ് ജോയിന്റ്. നേരത്തെ ആൽബത്തിലെ ഫോർ ഫൈവ് സെക്കന്റ്സ്, അമേരിക്കൻ ഓക്സിജൻ എന്നീ ഗാനങ്ങളുടെ വിഡിയോ റിയാന്ന പുറത്തുവിട്ടിരുന്നു.

റിയാന്നയും ബീറ്റിൽ താരം പോൾ മെക്കാർട്ടിനിയും കാനിയെ വെസ്റ്റും ഒന്നിച്ച ഫോർ ഫൈവ് സെക്കന്റ്സ് എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു. ഇതുവരെ 17 കോടി ആളുകളാണ് ഫോർ ഫൈവ് സെക്കന്റസ് യൂട്യൂബിലൂടെ കണ്ടത്. രണ്ടാമത് പുറത്തിറങ്ങിയ അമേരിക്കൻ ഓക്സിജൻ എന്ന ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ഗാനം ഇതുവരെ 12 കോടി ആളുകൾ കണ്ടുകഴിഞ്ഞു.

അൺഅപ്പോളജറ്റിക്കിന് ശേഷം റിയാന്ന പുറത്തിറക്കുന്ന ആൽബമാണ് ഇൻ സെലിബ്രേഷൻ ഓഫ് 420. റിയാന്നയുടെ എട്ടാമത്തെ ആൽബമാണ് ഇനി പുറത്തിറങ്ങാൻ പോകുന്ന ഇൻ സെലിബ്രേഷൻ ഓഫ് 420. ലോകത്ത് ഏറ്റവും അധികം ഗാനങ്ങൾ വിറ്റ പാട്ടുകാരിൽ ഒരാളാണ് റിയാന്ന. റിയാന്നയുടെ 15 കോടി ഗാനങ്ങളാണ് ലോകത്താകമാനം വിറ്റ് പോയിട്ടുള്ളത്.

ജെയിംസ് ജോയിന്റ്...

ഏഴ് ഗ്രാമി പുരസ്കാരങ്ങൾ, എട്ട് അമേരിക്കൻ മ്യൂസിക്ക് പുരസ്കാരങ്ങൾ, 22 ബിൽബോർഡ് മ്യൂസിക്ക് പുരസ്കാരങ്ങൾ തുടങ്ങി നിരവധി പുരസ്കാരങ്ങൾ റിയാന്നയെ തേടി എത്തിയിട്ടുണ്ട്. മ്യൂസിക്ക് സ്ട്രീമിങ് സൈറ്റായ സ്പോട്ടിഫൈ പുറത്തുവിട്ട കണക്കു പ്രകാരം തുടർച്ചയായ മൂന്നാം വർഷവും സ്പോട്ടിഫൈയിൽ ഏറ്റവും അധികം പ്രാവശ്യം തിരഞ്ഞ കലാകാരി റിയാന്ന ആയിരുന്നു. 2012ൽ ഫോബ്സ് മാസിക ലോകത്തെ ഏറ്റവും കരുത്തുറ്റ സെലിബ്രിറ്റിയായും ടൈം മാസിക ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളിൽ ഒരാളായും റിയാന്നയെ തിരഞ്ഞെടുത്തിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.