Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായകനെ ഇടിച്ച് വീഴ്ത്തുന്ന നായിക

tiger-sharof

ടൈഗർ ഷറോഫും ദിഷാ പടാനിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന മ്യൂസികൽ വിഡിയോയുടെ ടീസർ എത്തു. ദിഷയുടെ ഇടി മുഖത്തേറ്റ് വീഴുന്ന ടൈഗര്‍ ഷറോഫിന്റെ ചലനത്തെ സ്ലോ മോഷനിൽ അവതരിപ്പിക്കുന്ന ടീസർ ശ്രദ്ധ നേടിക്കഴിഞ്ഞു ഇതിനോടകം. മീറ്റ് ബ്രോസ് ആണ് സംഗീതം. റ്റി സീരിസ് ആണ് ഗാനം പുറത്തിറക്കുന്നത്. സാം ബോംബെയാണ് ബെഫിക്ര എന്ന് പേരിട്ടിരിക്കുന്ന ഈ മ്യൂസികൽ വിഡിയോയുടെ സംവിധാനം. 

ഈഫൽ ടവർ ഉൾപ്പെടെയുള്ള പാരിസിന്റെ വിവിധയിടങ്ങളിലാണ് ഈ റൊമാന്റിക് മ്യൂസിക് വിഡിയോ ഷൂട്ട് ചെയ്തത്. പരേഷ് ഷിരോദ്കറുടേതാണ് കൊറിയോഗ്രഫി. ഈ മാസം അവസാനത്തോടു കൂടി പാട്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നൃത്തത്തിലെ തന്റെ പ്രതിഭ ഇതിനോടകം അറിയിച്ച ടൈഗർ ഷറോഫ് ദിഷയ്ക്കൊപ്പമെത്തുക മികവുറ്റ നൃത്തവുമായിട്ടായിരിക്കും. 

Your Rating: