Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹ ചിത്രങ്ങളുൾപ്പെടുത്തി ഗായകന്റെ മ്യൂസിക് വിഡിയോ

ronan-keating

മ്യൂസിക് വിഡിയോകൾ എത്രത്തോളം വൈവിധ്യമുള്ളതാക്കാമെന്നാണല്ലോ ഓരോ പാട്ടുകാരും ചിന്തിക്കുക. ഐറിഷ് ബാൻഡ് ആയ ബോയ്സോണിന്റെ  മുൻ ഗായകനായ റോനൻ കീറ്റിങ് തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂർത്തെ ഉള്‍ക്കൊള്ളിച്ച് ആൽബം തയ്യാറാക്കിയാണ് ആരാധകരെ ഞെട്ടിച്ചത്. മറ്റൊന്നുമല്ല ഗായകന്റെ വിവാഹ മുഹൂർത്തങ്ങളായിരുന്നു അതിൽ ഉൾക്കൊള്ളിച്ചിരുന്നത്. 39കാരനായ ഗായകൻ കഴിഞ്ഞ മാസമാണു ഓസ്ട്രേലിയൻ ടിവി പ്രൊഡ്യൂസറായ സ്റ്റോമി യൂട്രിച്ചിനെ വിവാഹം കഴിച്ചത്. ആർഭാട വിവാഹാം പുറംലോകം ആദ്യമായി കണ്ടതും വിഡിയോയിലൂടെയായിരുന്നു. കീറ്റിങിന്റെ രണ്ടാം വിവാഹമാണിത്. ടൈം ഓഫ് മൈ ലൈഫ് എന്ന പുതിയ ആൽബത്തിലെ ഗാനമാണിത്. കീറ്റിങിന്റെ പത്താം ആൽബമാണിത്. 

ഇരുപത്തിരണ്ടു വർഷം നീണ്ട സംഭവബഹുലമായ സംഗീത ജീവിതം വീണ്ടും സജീവമാക്കുവാനൊരുങ്ങുകയാണു കീറ്റിങ്. ഇതിന്റെ ഭാഗമായുള്ള ലോക പര്യടനം നടക്കുകയാണ്. ബോയ്സോണിന്റെ ഗായകനായിക്കൊണ്ട് 1994ൽ ആയിരുന്നു കീറ്റിങിന്റെ കടന്നു വരവ്. നോട്ടിങ് ഹിൽ എന്ന ചലച്ചിത്രത്തിലുൾപ്പെടുത്തിയ 'വെൻ യു സേ നതിങ് അറ്റ് ഓൾ' എന്ന ഗാനം ലോകം ഏറ്റവുമധികം കേട്ട ഗാനങ്ങളിലൊന്നു കൂടിയാണ്.

Your Rating: