Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രുദ്രമാദേവിയിലെ ഇളയരാജ ഗാനങ്ങൾ

Rudramadevi

അനുഷ്ക ഷെട്ടി പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡചിത്രം രുദ്രമാദേവിയുടെ മലയാളം പതിപ്പിന്റെ സംഗീതം പുറത്തിറങ്ങി. ഇസൈജ്ഞാനി ഇളയരാജ ഈണം നല്‍കിയ ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത് സുധാംഷുവാണ്. മനോരമ മ്യൂസികിലൂടെയാണ് അ‍ഞ്ച് ഗാനങ്ങളുടെ ഓ‍‍ഡിയോ പുറത്തിറക്കിയിരിക്കുന്നത്. മൃദുല വാര്യർ, സിത്താര, രഞ്ജിനി ജോസ്, സുധീപ്, അന്‍വർ, കൃപ തുടങ്ങിയവർ ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ഗ്രാഫിക്‌സിനും സ്‌പെഷ്യല്‍ ഇഫക്ട്‌സിനും വലിയ പ്രാധാന്യം നല്‍കി പൗരാണിക പശ്ചാത്തലത്തില്‍ ഒരുക്കിയ രുദ്രമാദേവി ഇന്ത്യന്‍ സിനിമയിലെ ആദ്യ സ്റ്റീരിയോസ്‌കോപിക് ത്രീഡി ചിത്രമാണെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ഒരേ സമയം നാല് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തില്‍ അനുഷ്കയെ കൂടാതെ അല്ലു അര്‍ജുന്‍, റാണാ ദഗ്ഗുബട്ടി, നിത്യാ മേനോന്‍, കാതറിന്‍ തെരേസ എന്നിവരും അഭിനയിക്കുന്നുലുണ്ട്. പതിമൂന്നാം നൂറ്റാണ്ടില്‍ രണ്ട് സാമ്രാജ്യങ്ങള്‍ തമ്മിലുണ്ടായിരുന്ന കുടിപ്പകയാണ് സിനിമയുടെ പ്രമേയം. പുരുഷമേധാവിത്വമുള്ള സാമ്രാജ്യത്തിന്റെ അതിജീവനത്തിന് പൊരുതുന്ന ധീരനായികയായ രുദ്രമാദേവിയെയാണ് അനുഷ്‌ക അവതരിപ്പിക്കുന്നത്. ഗുണശേഖററാണ് തിരക്കഥയും സംവിധാനവും.

Rudramadevi - All Songs

പല്ലവി ഇന്റര്‍നാഷനലിന്റെ ബാനറില്‍ പി സജിത് കുമാറാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് തിയറ്ററുകളിലെത്തിക്കുന്നത്. ഇളയരാജയാണ് സംഗീതസംവിധാനം. മലയാളിയായ അജയന്‍ വിന്‍സെന്ററാണ് ക്യാമറ. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്. തമിഴ്,ഹിന്ദി,മലയാളം പതിപ്പുകള്‍ക്കൊപ്പമാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പും തിയറ്ററുകളിലെത്തുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.