Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷീ ടാക്സിയിലെ പുതിയ ഗാനം

Run Run song

ഷീ ടാക്സിലെ പുതിയ ഗാനം റൺ റൺ പുറത്തിറങ്ങി. സംഗീതസംവിധായകൻ ജാസി ഗിഫ്റ്റും സുമിയും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ബിജിബാലാണ്. ഷിബു ചക്രവർത്തിയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ഒരേ ദിശയിൽ സഞ്ചരിക്കുന്ന വ്യത്യസ്തരായ ആളുകളുടെ യാത്രയാണ് ഗാനത്തിന്റെ ഇതിവൃത്തം.

2013 ൽ പുറത്തിറങ്ങിയ അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിന് ശേഷം കാവ്യ നായികയായി എത്തുന്ന ചിത്രമാണ് ഷീ ടാക്സി. വനിതകൾക്കായി സംസ്ഥാന സർക്കാർ തുടങ്ങിയ ഷീ ടാക്സി പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മൂന്ന് യുവതികളുമായി കൂർഗിലേക്ക് യാത്ര പോകുന്ന ഷീ ടാക്സി ഡ്രൈവറായ ദേവയാനിയുടെ ജീവിതത്തിൽ ആ യാത്ര കൊണ്ടുവരുന്ന വഴിത്തിരുവുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദേവയാനിയായി എത്തുന്നത് കാവ്യാ മാധവനാണ്.

റൺ റൺ...

ആഗ്രി ബേബീസ് ഇൻ ലൗ എന്ന ചിത്രത്തിന് ശേഷം സജി സുരേന്ദ്രൻ ഒരുക്കുന്ന ചിത്രമാണ് ഷീ ടാക്സി. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കാവ്യ മാധവനേ കൂടാതെ അനൂപ് മേനോൻ, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, കെ ബി ഗണേഷ്കുമാർ, മുകുന്ദൻ, ഷാജു ശ്രീധര്, നോബി, ഷിജു, സുനിൽ പണിക്കർ, ഷീലു ഏബ്രഹാം, അൻസിബ ഹസ്സൻ, കൃഷ്ണപ്രഭ, അംബിക തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.