Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊതിപ്പിക്കുന്ന വയലിൻ നാദവുമായി വീണ്ടും ശബരീഷ്

sabareesh-prabhakar-suresh-gopi

ഏ ആർ റഹ്മാൻ പാട്ടുകളുടെ കവർ വേർഷനുകൾ ചെയ്ത് യുട്യൂബില്‍ ശ്രദ്ധ നേടിയവരിൽ ഒരാളാണ് ശബരീഷ് പ്രഭാകർ എന്ന വയലിലിനിസ്റ്റ്. മനസു നിറയ്ക്കുന്ന വയലിൻ വായന ബിബിസിയിൽ വരെ ചെന്നെത്തിയിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ് മഴവിൽ മനോരമയിൽ ശബരീഷ് അവതരിപ്പിച്ച വയലിൻ വായനയും അതുപോലെ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. രണ്ടു ലക്ഷത്തോളം പ്രാവശ്യമാണ് ഈ വിഡിയോ ശബരീഷിന്റെ ഫെയ്സ്ബുക്ക് പേജ് വഴി മാത്രം ആളുകൾ കണ്ടത്. അയ്യായിരത്തോളം പ്രാവശ്യമാണ് ഈ വിഡിയോ ഷെയർ ചെയ്യപ്പെട്ടത്. അതിനേക്കാളുപരി പരിപാടിയിൽ അതിഥിയായെത്തിയ നടൻ സുരേഷ് ഗോപിയുടെ നിറഞ്ഞ അഭിനന്ദനങ്ങളും ശബരീഷിനു ലഭിച്ചു.

സുരേഷ് ഗോപി ചിത്രമായ സമ്മർ ഇൻ ബത്‍ലഹേമിലെ ഒരു രാത്രി കൂടി എന്ന പാട്ടിലൂടെയാണ് ശബരീഷ് വയലിൻ വായന തുടങ്ങിയത്. അഞ്ജലി അഞ്ജലി, കണ്ണുക്ക് മെയ്യഴക്, തമിഴാ തമിഴാ എന്ന പാട്ടുകളും കൂടി വായിച്ചു നിർത്തിയപ്പോൾ സദസ് നിറഞ്ഞ കയ്യടികളോടെയാണ് ആ വായനയെ സ്വീകരിച്ചത്. പിന്നീട് സുരേഷ് ഗോപിയുടെ പ്രിയ ഗാനങ്ങളിലൊന്ന് വായിക്കാമെന്ന് ശബരീഷ് പറഞ്ഞപ്പോൾ,  എക്കാലത്തേയും തന്റെ പ്രിയ ഗാനങ്ങളിലൊന്നായ സുന്ദരീ...എന്ന പാട്ടു വായിച്ചാൽ മതിയെന്ന് അദ്ദേഹം പറയുകയായിരുന്നു. വയലിൻ വായന ഏറെ ഇഷ്ടത്തോടെ കേട്ടിരുന്ന സുരേഷ് ഗോപി വീണ്ടും ശബരീഷിനെ അഭിനന്ദിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.