Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സച്ചിൻ വാര്യരുടെ നാം

sachin-warrier

മലർവാടി ആർട്ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ച ഗായകനാണ് സച്ചിൻ വാര്യർ. മനോഹരമായ ആലാപന ശൈലിയും മധുര ശബ്ദവും സച്ചിനെ യുവഗായകരില്‍ ശ്രദ്ധേയനാക്കി. തട്ടത്തിന്‍ മറയത്തിലെ മുത്തുചിപ്പി പോലൊരു, തട്ടത്തിന്‍ മറയത്തെ പെണ്ണേ, മാംഗല്യം തന്തുനാനേനാ തുടങ്ങിയ ഗാനങ്ങളിലൂടെ മലയാളിയുടെ പ്രിയ ഗായകനായി മാറിയ സച്ചിൻ സിംഗിളുമായി എത്തിയിരിക്കുന്നു. നാം എന്ന് പേരിട്ടിരിക്കുന്ന സിംഗിൾ ആലപിച്ചിരിക്കുന്നതും ഈണം പകർന്നിരിക്കുന്നതും സച്ചിൻ വാര്യർ തന്നെയാണ്.

പൂന്താനത്തിന്റെ ജ്ഞാനപ്പാനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതിയിരിക്കുന്ന ഗാനത്തിന്റെ ആദ്യവരികള്‍ ജ്ഞാനപ്പാനയിലേതു തന്നെയാണ്. ഗാനത്തിന്റെ ബാക്കി വരികൾ അനു എലിസബത്ത് ജോസും എഴുതിയിരിക്കുന്നു. സച്ചിൻ വാര്യർ തന്നെ അഭിനയിച്ചിരിക്കുന്ന വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ഗണേഷ് രാജാണ്. ആനന്ദ് സി ചന്ദ്രൻ ദൃശ്യങ്ങൾ ക്യാമറയിലാക്കിയിരിക്കുന്നു.

Naam - Official Video

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.