Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഹൃത്തിന്റെ മകൾക്ക് കിടിലൻ സമ്മാനവുമായി സല്ലു

salman

വിവാദങ്ങൾ‌ കൊണ്ട് ജീവിതം സംഭവ ബഹുലമാക്കാൻ മാത്രമല്ല, ഒരിക്കലും മറക്കാത്ത സമ്മാനങ്ങൾ നൽകാനും മിടുക്കനാണെന്ന് താൻ എന്ന് തെളിയിക്കുകയാണ് സൽമാൻ ഖാൻ. സുഹൃത്തിന്റെ മകളുടെ ഇരുപതാം പിറന്നാളിന് സൽമാൻ നൽകുന്ന സമ്മാനത്തെ കുറിച്ചറിയുമ്പോൾ ഇങ്ങനെ പറയാതിരിക്കാനാകില്ല.

ഗായകന്‍ ലെസ്‌ലീ ല്യൂയിസിന്റെ മകളുടെ ജന്മദിന സമ്മാനമായി അദ്ദേഹത്തോടൊപ്പം ചേർന്ന് ഒരു ഗാനം ആലപിച്ചിരിക്കുകയാണ് സൽമാൻ. ല്യൂയിസ് ഇരുപത് വർഷം മുൻപ് മകൾ പിറന്നപ്പോൾ ചിട്ടപ്പെടുത്തിയ അതേ ഗാനമാണ് സൽമാൻ ഇപ്പോൾ ആലപിച്ചത്. മാത്രമോ സ്വന്തം പേജിൽ പാട്ടു പാടുന്നതിന്റെ വിഡിയോ ഷെയർ ചെയ്ത് ദിവ്യക്ക് ജന്മദിന ആശംസകൾ നേരുകയും ചെയ്തു സൽമാൻ. സൂപ്പർ താരത്തിന്റെ ഈ സൂപ്പർ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാണ്. എഴുതി ചിട്ടപ്പെടുത്തിയ പാട്ട് ല്യൂയിസ് പാടിത്തുടങ്ങി. പിന്നാലെ സൽമാനും.

അനുഷ്കയ്ക്കൊപ്പമാണ് സൽമാന്റെ അടുത്ത ചിത്രം. സുൽത്താൻ എന്നു പേരിട്ട അലി അബ്ബാസ് സഫർ ചിത്രത്തിന്റെ ഗുസ്തിക്കാരന്റെ വേഷത്തിലാണ്

Your Rating: