Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജസ്റ്റിൻ ബീബറെ കടത്തിവെട്ടി സാം സ്മിത്ത്

ജയിംസ് ബോണ്ട് ചിത്രമായ സ്പെക്ട്ര കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. സിനിമയെക്കുറിച്ചു സമ്മിശ്ര പ്രതികരണമാണെങ്കിലും സാം സ്മിത്ത് രൂപപ്പെടുത്തിയ തീം സോങ് ഹിറ്റ് ചാർട്ടുകളിൽ നിറഞ്ഞു നിൽക്കുകയാണ്. റൈറ്റിങ് ഒാൾ ദി വാൾ എന്ന ഗാനമാണു ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. യുകെയിൽ 70,000 കോപ്പിയാണു ആൽബം വിറ്റത്. ജസ്റ്റിൻ ബീബറിന്റെ വാട്ട് ഡു യു മീൻ എന്ന ആൽബത്തേക്കാൾ 13,000 കോപ്പി കൂടുതൽ. സാം സ്മിത്തിന്റെ ഗാനം ആഴ്ചകളായി യുകെ ചാർട്ടുകളിൽ ഒന്നാം സ്ഥാനത്താണ്.

spectre-wallpaper

ഗാനം ഒരിക്കലും ഒന്നാം സ്ഥാനത്തെത്തുമെന്നു കരുതിയില്ലെന്നു സാം സ്മിത്ത് പറയുന്നു. താൻ ഇതുവരെ ചെയ്ത എല്ലാ ഗാനങ്ങളില്ലും ഒരു പ്രതീക്ഷയുമില്ലാത്ത ഒരു പാട്ടായിരുന്നു റൈറ്റിങ് ഒാൺ ദി വാൾ. ചാർട്ടിൽ ആദ്യ പത്തിൽ എത്തുമെന്നു പോലും കരുതിയില്ലെന്നു സാം സ്മിത്ത് ബിബിസി റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

sam-smith-edit1

1965ൽ പുറത്തിറങ്ങിയ തണ്ടർ ബോൾ എന്ന ചിത്രത്തിനു ശേഷം ഒരു ജയിംസ് ബോണ്ട് സിനിമയ്ക്കു വേണ്ടി തീം സോങ് തയാറാക്കുന്ന ബ്രിട്ടീഷ് താരമെന്ന പെരുമയും സാമിനുണ്ട്. ടോം ജോൺസാണു തണ്ടർബോളിനു വേണ്ടി ഗാനം തയാറാക്കിയത്. കഴിഞ്ഞ വർഷം ഗ്രാമി നേട്ടം സ്വന്തമാക്കിയ സാം പുത്തൻ തരംഗമായി മാറുന്നതിന്റെ കാഴ്ചയാണു റെക്കോർഡ് നേട്ടങ്ങളിലൂടെ കാണുന്നത്. കഴിഞ്ഞ ബോണ്ട് ചിത്രം സ്കൈഫാളിനു വേണ്ടി സ്കൈഫാൾ എന്ന ഗാനം തയാറാക്കിയത് അഡെലാണ്. യുകെ ചാർട്ടിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു സ്കൈ ഫാൾ. ഇതുൾപ്പെടെയുള്ള ഗാനങ്ങളുടെ നേട്ടങ്ങൾ മറികടക്കുകയാണു സാം സ്മിത്തിന്റെ പുതിയ സിംഗിൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.