Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്കർ വേദിയിലെ അബദ്ധം, പാട്ടുലോകത്ത് ചൂടൻ ചർച്ച

Sam-Smith-(R)-and-Jimmy-Nap.jpg.image.784.410

ഗായകൻ സാം സ്മിത്തിനു ഒാസ്കർ വേദിയിൽ സംഭവിച്ച ഒരു അബദ്ധമാണു വെസ്റ്റേൺ സംഗീത ലോകത്തെ ഇപ്പോഴത്തെ പ്രധാന ചർച്ച. സ്പെക്ട്ര എന്ന ജയിംസ് ബോണ്ട് സിനിമയിലെ റൈറ്റിങ് ഓൺ ദി വാൾ എന്ന ഗാനത്തിനു മികച്ച ഒറിജിനൽ സോങ്ങിനുള്ള 2016ലെ ഒാസ്കറാണ് ലഭിച്ചത്. സാം സ്മിത്തും ജിമ്മി നേപ്പ്സും ചേർന്നു തയാറാക്കിയ ഗാനം ഏറെ ഹിറ്റുമായിരുന്നു മ്യൂസിക് ചാർട്ടുകളിൽ. ആദ്യമായി ഓസ്കർ നേടുന്ന വ്യക്തിയാണു താനെന്നാണു സാം സ്മിത്ത് പുരസ്കാരം നേടി വേദിയിൽ പറഞ്ഞത്. ‘സർ ഇയാൻ മക്‌ക്കെല്ലന്റെ ഒരു ലേഖനം ഏതാനും മാസങ്ങൾക്കു മുൻപു ഞാൻ വായിക്കുകയുണ്ടായി. ഗേ വ്യക്തി ഇതുവരെ ഓസ്കർ നേടിയിട്ടില്ലെന്നാണ് ആ ലേഖനത്തിൽ പറഞ്ഞിരിക്കുന്നത്. അതു ശരിയാണെങ്കിൽ- അല്ലെങ്കിലും- ഞാനെന്റെ പുരസ്കാരം ലോകത്തെ മുഴുവൻ എൽജിബിടി സമൂഹത്തിനുമായി സമർപ്പിക്കുന്നു’ സാമിന്റെ പ്രസംഗത്തിന്റെ സാരാംശം ഇതായിരുന്നു.

പക്ഷെ ഏറെ വർഷം മുൻപു തന്നെ ഒട്ടേറെ ഗേ ആർട്ടിസ്റ്റുകൾ ഒാസ്കർ നേടിയിട്ടുണ്ടെന്നതാണ് ചരിത്രം. ആർതർ എന്ന സിനിമയിലെ അഭിനയത്തിനു മികച്ച സഹനടനുള്ള പുസ്കാരം നേടിയ സർ ജോൺ ഗിൽഗുഡ്, 1994ൽ മികച്ച ഒറിജിനൽ ഗാനത്തിനുള്ള പുരസ്കരം 1994ൽ നേടിയ എൽട്ടൺ ജോൺ തുടങ്ങി ഒട്ടേറെപ്പേർ ഒാസ്കർ നേടിയ ഗേ ആളുകളുടെ കൂട്ടത്തിലുണ്ട്.

മിഡ്നൈറ്റ് കൗബോയ് എന്ന സിനിമയിലൂടെ 1970ൽ മികച്ച സംവിധായനുള്ള പുരസ്കാരം നേടിയ ജോൺ ഷെൽസിങ്ങർ, മിൽക്ക് എന്ന സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ഓസ്കർ 2009ൽ നേടിയ ഡസ്റ്റിൻ ലാൻസ് ബ്ലാക്ക് ഉൾപ്പെടെയുള്ള നീണ്ട നിരയുണ്ട് ഇക്കൂട്ടത്തിൽ. ഡസ്റ്റിൻ ലാൻസ് ബ്ലാക്ക് ഉൾപ്പടെയുള്ളവർ സാമിനെതിരെ ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്തായാലും സംഗതി ഹോളിവുഡിലും പാട്ടുലോകത്തുമെല്ലാം ഏറെ ചർച്ചയായെന്ന കാര്യം പറയേണ്ടല്ലോ.

Your Rating: