Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷ് പണ്ഡിറ്റിന്റെ 3ഡി ഗാനം പുറത്തിറങ്ങി

santhiosh

‘ടിന്റുമോൻ എന്ന കോടീശ്വരനിലെ’ പുതിയ ഗാനം പുറത്തിറങ്ങി. സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രമായ നീലിമ നല്ല കുട്ടിയാണ് vs ചിരഞ്ജീവി ഐപിഎസിലെ ഗ്രാഫിക്‌സ് പെരുമഴയില്‍ ഇറങ്ങിയ ഗാനത്തിന്‌ പിന്നാലെയാണ്‌ 3ഡിയിലൊരുക്കിയ ടിന്റുമോൻ എന്ന കോടീശ്വരനിലെ ഗാനം സന്തോഷ് പണ്ഡിറ്റ് റിലീസ് ചെയ്‌തിരിക്കുന്നത്. പുതിയഗാനത്തിലും ഗ്രാഫിക്‌സുകളുടെ പെരുമഴ തന്നെയാണ്. അടുത്തമാസമാണ്‌ ചിത്രം റിലീസാകുന്നത്. പ്ലീസ് യൂസ് ഹെഡ് ഫോണ്‍ എന്ന പ്രത്യേക മുന്നറിയിപ്പും സന്തോഷ് പണ്ഡിത് ഈ ഗാനത്തിന്റെ യൂടൂബ് വിഡിയോയ്ക്ക് കീഴില്‍ നല്‍കിയിട്ടുണ്ട്.

നേരത്തെ പുറത്തുവിട്ട ഗാനം ഇതുവരെ ലക്ഷകണക്കിന് ആളുകളാണ് കണ്ടത്. കൃഷ്ണനും രാധയും എന്ന സിനിമയാണ് സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ ചിത്രം. തുടർന്ന് സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ്, മിനിമോൾടെ അച്ഛൻ, കാളിദാസൻ കവിത എഴുതുകയാണ് എന്നീ ചിത്രങ്ങളും സന്തോഷ് പണ്ഡിറ്റ് പുറത്തിറക്കിയിട്ടുണ്ട്.

Santhosh Pandit 3D Song

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.