Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രാഫിക്‌സുകളുടെ പെരുമഴയിൽ സന്തോഷ് പണ്ഡിത് ഗാനം

Santhosh Pandit

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രമായ നീലിമ നല്ല കുട്ടിയാണ് vs ചിരഞ്ജീവി ഐപിഎസിലെ പുതിയ ഗാനം പുറത്തിറങ്ങി. ഗ്രാഫിക്‌സുകളുടെ പെരുമഴയുള്ള ഗാനത്തിനിടയിൽ ദിനോസർ മുതൽ ആനവരെയും മെഷീൻഗൺ മുതൽ പാറ്റൺ ടാങ്കുവരെയും കയറി ഇറങ്ങി പോകുന്നുണ്ട്. യുദ്ധ വിമാനവും കാർ ചേയ്‌സും, തീയും പുകയും അകമ്പടി സേവിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ഈണം പകർന്നിരിക്കുന്നതും സന്തോഷ് പണ്ഡിറ്റ് തന്നെയാണ്.

കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ പണ്ഡിറ്റ് പുറത്തുവിട്ട ഗാനം ഇതുവരെ 1.25 ലക്ഷം ആളുകളാണ് കണ്ടിരിക്കുന്നത്. പണി പാളി മോനേ ദിനേശാ എന്നു തുടങ്ങുന്ന ഗാനത്തിന്റെ എഡിറ്റിങ്ങും ഗ്രാഫിക്‌സ് ഡിസൈനിങും ചെയ്തിരിക്കുന്നത് സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. പണ്ഡിറ്റിന്റെ അഞ്ചാമത്തെ ചിത്രമാണ് നീലിമ നല്ലകുട്ടിയാണ് vs ചിരഞ്ജീവി ഐപിഎസ്. അഞ്ച് ലക്ഷം രൂപയാണ് ചിത്രത്തിനായി മുടക്കിയിരിക്കുന്നത്. ചിത്രം ഈ വർഷം തന്നെ തീയേറ്ററുകളിലെത്തുമെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിലൂടെ അറിയിച്ചു. കൃഷ്ണനും രാധയും എന്ന സിനിമയാണ് സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ ചിത്രം. തുടർന്ന് സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ്, മിനിമോൾടെ അച്ഛൻ, കാളിദാസൻ കവിത എഴുതുകയാണ് എന്നീ ചിത്രങ്ങളും സന്തോഷ് പണ്ഡിറ്റ് പുറത്തിറക്കിയിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.