Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഴ്ച്ച അവസാനിക്കുന്നതിന്റെ ഘോഷവുമായി സാറ്റർഡേ നൈറ്റ്

Saturday Night

ജാക്വിലിന്റെ ഐറ്റം ഡാൻമായി എത്തിയ ഇഷ്‌ക് കരേംഗേയ്ക്ക് ശേഷം ശനിയാഴ്ച്ചയുടെ ആഘോഷവുമായി ബാംഗിസ്ഥാനിലെ പുതിയ ഗാനം സാറ്റർഡേ നൈറ്റ് പുറത്തിറങ്ങി. ജാക്വിലിൻ ഫെർണാണ്ടസ്, പുൽകിത് ശർമ്മ, റിതേഷ് ദേശ്മുഖ് എന്നിവർ അഭിനയിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അതിഥി സിങ് ശർമ്മ, ബെന്നി ദയാൽ, നീരജ് ശ്രീധർ തുടങ്ങിയവർ ചേർന്നാണ്. പുനീത് കൃഷ്ണയുടെ വരികൾക്ക് റാം സമ്പത്ത് ഈണം പകർന്നിരിക്കുന്നു. നേരത്തെ പുറത്തിറങ്ങിയ ഇഷ്‌ക് കരേംഗേ എന്ന ഗാനം ഇതുവരെ യൂട്യൂബിലൂടെ 2 ലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു.

Saturday Night...

കരൺ ആഷുമാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റിതേഷ് ദേശ്മുഖ്, പുൽകിത് സമ്രാട്ട്, ചന്ദൻ റോയ് സെൻയാൾ, ആര്യ ബാബർ, തോമസ് കരേലാക് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ഇവരെ കൂടാതെ ജാക്വിലിൽ ഫെർണാണ്ടസ് അതിഥി വേഷത്തിലുമെത്തുന്നുണ്ട്. ലോക സമാധാനത്തിനായി ഒന്നിച്ച് പ്രവർത്തിക്കുന്ന മുസ്ലീം പണ്ഡിതനേയും ഹിന്ദു സന്യാസിയേയും വധിക്കാൻ നടക്കുന്ന തീവ്രവാദികളുടെ കഥ പറയുന്ന കോമഡി ചിത്രമാണ് ബാംഗിസ്ഥാൻ. എക്‌സൽ എന്റർടൈൻമെൻസിന്റെ ബാനറിൽ റിതേഷ് സിന്ധ്‌വാനി, ഫർഹാൻ അക്തർ തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂലൈ31ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.