Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കട്ടി ബട്ടിയിൽ ശങ്കർ മഹാദേവന്റെ ഗാനം

Sau Aasoon

കങ്കണ റൗണത്തും ഇമ്രാൻ ഖാനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം കട്ടി ബട്ടിയിലെ രണ്ടാമത്തെ ഗാനം സോ ആസൂൻ പുറത്തിറങ്ങി. കുമാറിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ശങ്കർ എഹ്‌സാൻ ലോയ് യാണ്. ശങ്കർ മഹാദേവനാണ് ഗാനം ആലപിച്ചിരിക്കുന്നത്. നായികയുടെ നഷ്ടത്തിൽ വിലപിക്കുന്ന നായകന്റെ രംഗങ്ങളാണ് ഗാനത്തിന്റെ ഇതിവൃത്തം.

നേരത്തെ ചിത്രത്തിലെ സർഫീര എന്ന ഗാനം പുറത്തിറങ്ങിരുന്നു. നീതി മോഹൻ, സിദ്ധാർഥ് മഹാദേവൻ എന്നിവർ ചേർന്ന് പാടിയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതുവരെ 14 ലക്ഷം ആളുകളാണ് യൂട്യൂബിലൂടെ മാത്രം ഗാനം കണ്ടത്. 2013 ൽ പുറത്തിറങ്ങിയ ഗോരി തേര പ്യാർമേം എന്ന ചിത്രത്തിന് ശേഷം ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ നായകനായി എത്തുന്ന ചിത്രമാണ് കട്ടി ബട്ടി. കങ്കണയും ഇമ്രാനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ നേരത്തെ പുറത്തിറങ്ങിയിരുന്നു.

സോ ആസൂൻ...

കൽ ഹോ ന ഹോ, സലാമി ഇഷ്‌ക്, പട്യാലഹൗസ്, ഡൽഹി സഫാരി, ഡി ഡേ എന്ന ചിത്രങ്ങളുടെ സംവിധായകൻ നിഖിൽ അദ്വാനി സംവിധാനം ചെയ്യുന്ന എട്ടാമത്തെ ചിത്രമാണ് കട്ടി ബട്ടി. ചിത്രത്തിലെ നായികാനായകൻമാരുടെ പ്രണയവും അവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അൻഷുൽ സിൻഗാളും നിഖിൽ അദ്വാനിയും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. യു ടി വി മോഷൻ പിക്‌ചേഴ്‌സ്, എംഐ എന്റർടൈൻമെൻസ് എന്നിവയുടെ ബാനറിൽ സിദ്ധാർഥ് റോയ് കപൂർ നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ 18 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.