Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെക്കൻഡ് ഹാൻഡ് ഹസ്ബെന്റിലെ പ്രണയഗാനം

Channa

പ്രശസ്ത ഹിന്ദി നടൻ ഗോവിന്ദയുടെ മകൾ ടിന അഹുജ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം സെക്കൻഡ് ഹാൻഡ് ഹസ്ബെന്റിലെ ചന്നാ എന്ന ഗാനം പുറത്തിറങ്ങി. സുനീതി ചൗഹാൻ പാടിയിരിക്കുന്ന ഗാനത്തിന്റെ വരികൾ കുമാറിന്റേതാണ്. ജതിന്ദർ സിങ് ഷാ ഗാനത്തിന് ഈണം പകർന്നിരിക്കുന്നു. നേരത്തെ ബാഡ് ബേബി, മിട്ടി മേരി ജാൻ എന്നീ ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ഇരുഗാനങ്ങൾക്കും ലഭിക്കുന്നത്. മിട്ടി മേരി ജാൻ ഇതുവരെ 13 ലക്ഷം ആളുകളും ബാഡ്ബേബി ഇതുവരെ 7 ലക്ഷം ആളുകളുമാണ് യൂട്യൂബിലൂടെ മാത്രം കണ്ടത്.

സ്മീപ് കാങ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടിന അഹൂജയെ കൂടാതെ ഗിപ്പി ഗ്രിവാൾ, ധർമേന്ദ്ര, വിജയ് റാസ്, ഗീത ബസ്ര, മുകേഷ് തിവാരി, രവി കിഷൻ, ഗുർപ്രീത് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സ്മീപ് കാങ്, ശ്രേയ ശ്രീവാസ്തവ, വൈഭവ് സുമൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ജതിന്ദർ സിങ് ഷായെ കൂടാതെ ബാദ്ഷ, ഡോ. സീയസ്, ഡി ജെ ഫ്ളോ തുടങ്ങിയവരും ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകുന്നുണ്ട്. ഗഖാൽ ബ്രദേഴ്സ് എന്റർടൈൻമെൻസിന്റെ ബാനറിൽ അമോലക് സിങ് ഗഖാൽ നിർമ്മിക്കുന്ന ചിത്രം ജൂലൈ 3ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.