Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെക്കോർഡുകൾ കീഴടക്കി സി യു എഗൈൻ

Paul Walker

ഹോളീവുഡ് താരം പോൾ വാൾക്കറുടെ സ്മരണയിൽ അദ്ദേഹത്തിന്റെ അവസാന ചിത്രമായ ഫ്യൂരിയസ് 7 ലെ അണിയറപ്രവർത്തകർ ഒരുക്കിയ ഗാനമായിരുന്നു സി യു എഗൈൻ. റാപ്പർ വിസ് ഖലീഫയും ചാർളിയും ചേർന്ന് പാടിയിരിക്കുന്ന ഗാനം ചിത്രത്തെപ്പോലെ തന്നെ റെക്കോർഡുകൾ തകർത്തുകൊണ്ട് മുന്നേറുകയാണ്.

ഈ വർഷം ഏറ്റവും വേഗത്തിൽ വിൽക്കുന്ന സിംഗിൾ എന്ന റെക്കോർഡാണ് സി യു എഗൈൻ സ്വന്തമാക്കിയിരിക്കുന്നത്. പുറത്തിറങ്ങിയ ആദ്യ മാസത്തിൽതന്നെ 193000 കോപ്പിയുടെ വിൽപ്പനയും 3.68 വിഡിയോ സ്ട്രീമിങ്ങും നടത്തിയാണ് സി യു എഗൈൻ ഏറ്റവും വേഗത്തിൽ വിൽക്കുന്ന സിംഗിളായി മാറിയത്. ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേ യെ പിന്തള്ളിയാണ് വിസ് ഖലീഫയുടെ സി യു എഗൈൻ ഒന്നാം സ്ഥാനത്തെത്തിയത്.

നേരത്തെ ബിൽബോർഡ് ഹോട്ട്100 പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ഗാനം ഓസ്ട്രിയ, ബെൽജിയം, കാനഡ, ഡെൻമാർക്ക്, ഫ്രാൻസ്, ജർമ്മനി, സ്വീഡൻ, നോർവേ, യുകെ തുടങ്ങിയ രാജ്യങ്ങളുടെ ഹിറ്റ് ചാർട്ടുകളിൽ ഒന്നാം സ്ഥാനത്താണ്. ഗാനത്തിന്റെ വിഡിയോ ഇതുവരെ 8.4 കോടി ആളുകളാണ് യുട്യൂബിലൂടെ മാത്രം കണ്ടിരിക്കുന്നത്.

ഫ്യൂരിയസ് 7 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മരണമടഞ്ഞ പോൾ വാൾക്കറെ ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ ചിത്രത്തിനായി പുനഃസൃഷ്ടിച്ചിരുന്നു. വീറ്റ ഡിജിറ്റൽ എന്ന കമ്പനിയാണ് വാൾക്കറിന് കൃത്രിമമായി ഡിജിറ്റൽ പുനർജന്മം നൽകിയത്. പോൾ വാൾക്കറുടെ സഹോദരന്മാരായ കാലബിനേയും കോഡിയേയും ഉപയോഗിച്ച് ചിത്രീകരിച്ചതിന് ശേഷം ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പോൾ വാൾക്കറുടെ രൂപത്തിലേയ്ക്ക് മാറ്റുകയായിരുന്നു. മരിച്ചിട്ടും ജീവനോടെ തങ്ങളുടെ മുന്നിൽ അവതരിച്ച വാൾക്കറെ ആരാധകർ ഇരുംകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഹോളീവുഡിന്റെ ചരിത്രത്തിൽ ഏറ്റവും അധികം ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന ഏഴാമത്തെ ചിത്രവും 2015 ൽ ലെ ഏറ്റവും അധികം കളക്ഷൻ നേടുന്ന ചിത്രവുമാണ് ഫ്യൂരിയസ് 7.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.