Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോൾ വാൾക്കർ സ്മരണയിൽ സി യു എഗൈൻ

Fast and-Furious

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് ചലച്ചിത്ര പരമ്പരയിലെ അവിഭാജ്യ ഘടകമായിരുന്നു പോൾ വാൾക്കർ. ആദ്യ ചിത്രം മുതലേ നമ്മെ ത്രസിപ്പിച്ച പോൾ വാക്കർ കാലിഫോർണിയയിൽ നടന്ന വാഹനാപകടത്തിൽ അന്തരിച്ചു എന്നത് ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. അദ്ദേഹത്തിന് സ്മരണയിൽ സി യു എഗൈൻ എന്ന ഗാനം പുറത്തിറക്കിയിരിക്കുകയാണ് ഫാസ്റ്റ് ആന്റ് ഫ്യുരിയസ് ടീം. വിസ് ഖലീഫയും ചാർളിയും ചേർന്ന് പാടിയിരിക്കുന്ന ഗാനം ഫ്യൂരിയസ് 7 എന്ന ചിത്രത്തിലെയാണ്. കഴിഞ്ഞ മാസം ഗാനത്തിന്റെ ഓഡിയോ പുറത്തിറങ്ങി എങ്കിലും വിഡിയോ ഇപ്പോൾ മാത്രമാണ് പുറത്തിറങ്ങുന്നത്.

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സീരിസിലെ ആദ്യ ഭാഗം മുതലുള്ള പോൾവാക്കറെ ഗാനത്തിന്റെ വിഡിയോയിൽ കാണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിലെ നടൻ വിൻ ഡീസൽ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തിറക്കിയ വിഡിയോ 4.7 കോടി ആളുകളാണ് എഫ്ബിലൂടെ മാത്രം കണ്ടിരിക്കുന്നത്. ഫ്യൂരിയസ് 7 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മരണമടഞ്ഞ പോൾവാൾക്കറെ ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെയാണ് ചിത്രത്തിനായി പുനഃസൃഷ്ടിച്ചിരുന്നു. വീറ്റ ഡിജിറ്റൽ എന്ന കമ്പനിയാണ് വാൾക്കറിന് കൃത്രമമായി ഡിജിറ്റൽ പുനർജന്മം നൽകിയത്. പോൾ വാൾക്കറുടെ സഹോദരന്മാരായ കാലബിനേയും കോഡിയേയും ഉപയോഗിച്ച് ചിത്രീകരിച്ചതിന് ശേഷം ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പോൾ വാൾക്കറുടെ രൂപത്തിലേയ്ക്ക് മാറ്റുകയായിരുന്നു.

മരിച്ചിട്ടും ജീവനോടെ തങ്ങളുടെ മുന്നിൽ അവതരിച്ച വാൾക്കറെ ആരാധകർ ഇരും കൈയും നീട്ടിയാണ് സ്വീകരിച്ചിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹോളീവുഡ് ചിത്രം എന്ന അവതാറിന്റെ റിക്കാർഡ് ഫ്യൂരിയസ് 7 തകർക്കാൻ സാധ്യതയുണ്ടെന്നാണ് ഹോളീവുഡ് ലോകത്തു നിന്നുള്ള റിപ്പോർട്ടുകൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.