Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണാം സെലീനയുടെ ഗാനം ഗുഡ് ഫോർ യു

Selena Gomez

പോപ്പ് താരം സെലീന ഗോമസിന്റെ പുതിയ ഗാനം ഗുഡ് ഫോർ യു വിന്റെ വിഡിയോ പുറത്തിറങ്ങി. നേരത്തെ ഗാനത്തിന്റെ ഓഡിയോ പുറത്തിറങ്ങിയിരുന്നു. സെലീന ഹോട്ട് അവതാരത്തിലെത്തുന്ന ഗാനത്തിന്റെ വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിഡിയോ ഇതുവരെ 1.1 കോടി ആളുകളാണ് കണ്ടിരിക്കുന്നത്. തന്റെ സംഗീത ജീവിതത്തിലെ പുതിയ കാലഘട്ടമാണ് ഗുഡ് ഫോർ യുവിലൂടെ തുടക്കം കുറിക്കുന്നതെന്നാണ് താരം പറഞ്ഞിരിക്കുന്നത്. സെലീന ഗോമസും എസ്എപി റോക്കിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഐമ്യൂസിക്ക് ചാർട്ടിൽ ഒന്നാം സ്ഥാനത്തിന് തുടക്കം കുറിച്ച ഗാനം സെലീനയുടെ മുൻ കാമുകൻ ജസ്റ്റിൻ ബീബറിനെക്കുറിച്ചാണ് എഴുതിയിരിക്കുന്നതെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു.  

കം ആന്റ് ഗെറ്റ് ഇറ്റ്, സ്‌ലോ ഡൗൺ, ദ ഹേർട്ട് വാണ്ട്‌സ് വാട്ട് ഇറ്റ് വാണ്ട്‌സ് എന്നിങ്ങനെ മൂന്ന് സിംഗിളുകളാണ് സെലീന ഇതുവരെ പുറത്തിറക്കിയിരിക്കുന്നത്. താരത്തിന്റെ നാലാമത്തെ സിംഗിളാണ് ഗുഡ് ഫോർ യു. തന്റെ പുതിയ കാമുകനും ഡിജെയുമായ സെഡുമായി ചേർന്ന് സെലീന പുറത്തിറക്കിയ ഐ വാണ്ട് യു ടു നോ എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ 5.1 കോടി ആളുകളാണ് ഗാനം യൂട്യൂബിലൂടെ മാത്രം കണ്ടിരിക്കുന്നത്. സെലീനയുടെ ആദ്യ സിംഗിളായ കം ആന്റ് ഗെറ്റ് ഇറ്റ് ഇതുവരെ 35 കോടി ആളുകളും രണ്ടാമത്തെ സിംഗിൾ സ്‌ലോ ഡൗൺ 16 കോടി ആളുകളും മൂന്നാമത്തെതായ ദ ഹേർട്ട് വാണ്ട്‌സ് വാട്ട് ഇറ്റ് വാണ്ടസ് 24 കോടി ആളുകളും യൂട്യൂബിലൂടെ കണ്ടുകഴിഞ്ഞു.

Good For You...

ടിവി സീരിയലുകളിൽ ബാലതാരമായി കരിയർ ആരംഭിച്ച സെലീന ഗോമസ്, എമ്മി അവാർഡ് ലഭിച്ച ടെലിവിഷൻ പരമ്പരയായ വിസാഡ്‌സ് ഓഫ് വേവർലി പ്ലേസിലെ കേന്ദ്രകഥാപാത്രമായ അലെക്‌സ് റുസ്സോയെ അവതരിപ്പിച്ചതോടെയാണ് പ്രശസ്തയായത്. സംഗീതത്തിലും അഭിനയത്തിലും ഒരു പോലെ തിളങ്ങിയ സെലീന, കനേഡിയൻ പോപ്പ് താരം ജെസ്റ്റിൻ ബീബറുമായുള്ള പ്രണയത്തിന്റെ പേരിൽ അതിപ്രശസ്തയായി. ബീബറുമായുള്ള ബന്ധം അവസാനിപ്പിച്ച് റഷ്യൻ ജർമ്മൻ ഡിജെയായ സെഡുമായി താരം പ്രണയത്തിലാകുന്നത് അടുത്തിടെയായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.