Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൽഫി ഗാനവുമായി സൽമാനും

Selfie Le Le Re song

കിക്ക് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ബോളിവുഡിന്റെ മസിൽ ഖാൻ സൽമാൻ നായകനായി അഭിനയിക്കുന്ന എത്തുന്ന ചിത്രം ബജ്രംഗി ബായ്ജാനിലെ സെൽഫി ലേ ലേ രേ എന്ന ഗാനം പുറത്തിറങ്ങി. വിശാൽ ദഡ്ലാനി, നകാഷ് അസീസ്, പ്രീതം തുടങ്ങിയവർ ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് പ്രീതമാണ്. മയൂർ പുരി ഗാനത്തിന്റെ വരികൾ ഏഴുതിയിരിക്കുന്നു.

നേരത്തെ ഗാനത്തിന്റെ റീമിക്സ് വേർഷനിൽ സൽമാന്റെ കൂടെ പ്രത്യക്ഷപ്പെടാനുള്ള അവസരം ആരാധകർക്ക് നൽകും എന്ന വാർത്ത പുറത്തുവിട്ടിരുന്നു. സെൽഫി എടുത്ത് സൽമാൻ അയച്ചുകൊടുക്കുകയാണെങ്കിൽ താരം തിരഞ്ഞെടുക്കുന്ന ആളുകൾക്ക് ഗാനത്തിന്റെ റീമിക്സ് വേർഷനിൽ സൽമാന്റെ കൂടെ ആടാനുള്ള അവസരം ലഭിക്കും എന്നായിരുന്നു നിർമാതാക്കളുടെ വാഗ്ദാനം.

സെൽഫി ലേ ലേ രേ...

കാബൂൾ എക്സ്പ്രസ്, ന്യൂയോർക്ക്, എക് ദാ ടൈഗർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ കബീർ ഖാൻ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ബജ്രംഗി ബായിജാൻ. കബീർ ഖാൻ, വി വജേന്ദ്ര പ്രസാദ്, പർവേസ് ഷെയ്ക്ക്, ആസാദ് ഹുസൈൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. ചിത്രത്തിൽ സൽമാൻ ഖാനെ കൂടാതെ കരീന കപൂർ ഖാൻ, നസ്റുദീൻ സിദ്ദിഖി, നജീം ഖാൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഇന്ത്യയിൽ അകപ്പെട്ടുപോകുന്ന പാക്കിസ്ഥാൻ സ്വദേശിയായ കുട്ടിയെ നാട്ടിലെത്തിക്കാൻ സൽമാൻ നായകനാവുന്ന കഥാപാത്രം നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. റോക്ക്ലൈൻ എന്റർടൈൻമെന്റ്സ്, സൽമാൻ ഖാൻ ഫിലിംസ് എന്നിവരുടെ ബാനറിൽ സൽമാൻ ഖാനും റോക് ലൈൻ വെങ്കിടേഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂലൈയിൽ തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.