Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് തെരേസാസിൽ കിടിലൻ പാട്ടുമായി ഷാന്‍ റഹ്മാന്‍

Shaan Rahman

സംഗീത സംവിധാനകനായും അതുപോലെ പാട്ടുകാരനായും പേരെടുത്തവരിലൊരാളാണ് ഷാൻ റഹ്മാന്‍. സെന്റ് തെരേസാസ് കോളജിൽ മയക്കുമരുന്നിനെതിരായി നടന്ന പരിപാടിൽ ഷാൻ തന്നിലെ ഗായകന്റെ മാധുര്യം ഒന്നുകൂടി അറിയിക്കുകയാണ്. അതിമനോഹരമായി ഷാൻ പാടിയിരിക്കുന്നു. ചടുലമായ ഓർക്കസ്ട്രയ്ക്കൊപ്പം ഉച്ചത്തിൽ ഊർജ്ജസ്വലമായി പാശ്ചാത്യ ഗാനം ആലപിക്കുമ്പോൾ സദസ് ഇളകി മറിയുകയാണ്. ഷാന്‍ ഫെയ്സ്ബുക്കിലൂടെയാണ് ഈ വിഡിയോ പങ്കുവച്ചത്. 

മികച്ച ഗാനങ്ങൾ ചിട്ടപ്പെടുത്തിയതുപോലെ ഒട്ടേറെ നല്ല പാട്ടുകൾക്കും ഷാൻ സ്വരമായിട്ടുണ്ട്. പക്ഷേ താൻ കോൺഫിഡൻസ് ഇല്ലാത്ത ഗായകനാണെന്നാണ് ഷാനിന്റെ പക്ഷം. അതെന്തായാലും നല്ല പാട്ടുകാരനാണ് ഇദ്ദേഹമെന്നു കേട്ടിരിക്കുന്നവർ ആരും സമ്മതിക്കാതിരിക്കില്ല. ഈ വിഡിയോ തന്നെ അതിനു നല്ലൊരു ഉദാഹരണമാണ്. 

ഈ പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിലൂടെയാണ് ഷാൻ സംഗീത സംവിധാന രംഗത്തേക്കെത്തുന്നത്. ആൻ മരിയ കലിപ്പിലാണ് എന്നതാണ് ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം. ഉറുമി എന്ന സിനിമയിൽ ദീപക് ദേവിന്റെ സംഗീതത്തിലാണ് ഷാൻ ആദ്യമായി പിന്നണി ഗായകനാകുന്നത്. പിന്നീട് വേട്ട, ഒരു മുത്തശി ഗദ, പ്രൈസ് ദി ലോർഡ്, അടി കപ്യാരേ കൂട്ടമണി, ഒരു വടക്കൻ സെൽഫി തുടങ്ങിയ ചിത്രങ്ങളിൽ പാട്ടുകാരനായി. 

Your Rating: