Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജഗന്റെ ഈ സംഗീത വിഡിയോ ത്രസിപ്പിക്കും

kari-musical-video-jagan ജഗനും കരി മ്യൂസിക് വിഡിയോയിലെ രംഗങ്ങളിലുള്ള അഹാന കൃഷ്ണ കുമാറും

ഷാജി കൈലാസിന്റെ മകൻ ജഗൻ സംവിധാനം ചെയ്ത ആക്ഷൻ മ്യൂസിക് വിഡിയോ കരിയുടെ ടീസർ പുറത്തിറങ്ങി. മസാല കോഫി മ്യൂസിക് ബാൻഡിന്റേതാണു സംഗീതം. മനു മഞ്ജിതിന്റെ വരികൾ പാടിയിരിക്കുന്നത് സൂരജ് സന്തോഷ് ആണ്. 

നടൻ കൃഷ്ണ കുമാറിന്റെ മകൾ അഹാനയും ഫാഹിം സഫറുമാണ് വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. അച്ഛന്റെ പാത പിന്തുടര്‍ന്നു സംവിധാന രംഗത്തേക്കെത്തിയ ജഗന്റെ തുടക്കം ബന്ധം എന്ന ഹ്രസ്വ ചിത്രമായിരുന്നു. ഇതും ഏറെ ശ്രദ്ധേയമായിരുന്നു. 

വിഡിയോയുടെ ടീസറിൽ കാണുന്ന രംഗങ്ങളിൽ അഹാനയും ഫാഹിമും തകർപ്പൻ ആക്ഷനുമായാണെത്തുന്നത്. ഞാൻ സ്റ്റീവ് ലോപസിനു ശേഷം അഹാന അഭിനയിക്കുന്നത് ഈ മ്യൂസികൽ വിഡിയോയിലാണ്. കഥകളിയും ആക്ഷനും സംഗീതവും ചേർന്ന ഫ്യൂഷനാണ് കരി. വ്യത്യസ്തമായ രംഗങ്ങള്‍ക്കൊപ്പം മാസ്മരിക ഈണവും കൂടിയുള്ള വിഡിയോയുടെ ആവിഷ്കാരം വ്യത്യസ്തമാണ്. നവ ആശയങ്ങളിലും അവതരണങ്ങളിലുമെത്തിയ മ്യൂസിക് വിഡിയോകളിലേക്ക് ഒന്നുകൂടിയാകും ഇതോടെ.

നിമിഷ് രവിയുേടതാണ് ആശയവും ഛായാഗ്രഹണവും. പെപ്പർ മീഡിയയാണു നിര്‍മ്മാണം. ഈ മാസം അവസാനത്തോടെ വിഡിയോയുടെ പൂർണ്ണരൂപം കാണാം. 

Your Rating: