Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രസിപ്പിക്കുന്ന പാട്ടും നൃത്തവും... വീണ്ടും ഷക്കീര

shakira-chantage

അതിശയിപ്പിക്കുന്ന മെയ്‍വഴക്കമാണ് ഷക്കീര എന്ന ഗായികയ്ക്ക്. അതുപോലെ തന്നെയാണ് പാട്ടും. അതുകൊണ്ടു തന്നെയാണ് അവരുടെ ഓരോ ഗാനവും കേൾക്കുവാൻ ലോകം കാത്തിരിക്കുന്നതും. ഷക്കീരയുടെ ഏറ്റവും പുതിയ ഗാനമായ ഷാന്റജ് യുട്യൂബിൽ കുതിക്കുകയാണ്. മൂന്നു ദിവസം കൊണ്ട് ഒരു കോടിയിലധികം പ്രാവശ്യമാണ് ഈ വിഡിയോ ലോകം കണ്ടത്. 

സെക്സി ലുക്കിലാണ് ഷക്കീര. വിചിത്രമായ വസ്ത്രധാരണത്തിനൊപ്പം എപ്പോഴത്തേയും പോലെ കിടിലൻ ന‍ൃത്തവും. ഒരു ബാറിൽ നിന്ന് കൈയിൽ പന്നിക്കുട്ടിയെ കെട്ടിയ ചങ്ങലയും പിടിച്ചിറങ്ങി വരുന്ന ഷക്കീരയിലൂടെയാണ് വിഡിയോയുടെ തുടക്കം. ബാറിന്റെ ബാത്റൂമിൽ‌ നിന്നാണ് നൃത്തം. 

നാട്ടുകാരനായ മലൂമയാണ് ഈ കൊളംബിയൻ ഗായികയ്ക്കൊപ്പം പാടിയാടുന്നത്. വിഡിയോയെ കുറിച്ചുള്ള കൗതുകമുണർത്തി പല ദൃശ്യങ്ങളും വിവരങ്ങളും സമൂഹ മാധ്യമങ്ങൾ വഴി താരം പുറത്തുവിട്ടത് ചർച്ചയായിരുന്നു. വിഡിയോയ്ക്കുള്ള സ്വീകരണവും അതുകൊണ്ടു തന്നെ മികച്ചതായി. ഷക്കീരയും മലൂമയും ആദ്യമായി ഒന്നിച്ച വിഡിയോ കൂടിയാണിത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.