Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെൽക്കം ടു കറാച്ചിയിലെ ഷക്കീറ

Shakira song

അർഷാദ് വാഴ്സിയും ജാക്കി ഭഗ്നാനിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം വെൽക്കം ടു കറാച്ചിയിലെ പുതിയ ഗാനം ഷക്കീറ പുറത്തിറങ്ങി. ലോറൻ ഗോട്ട്ലീപ്പിന്റെ ചടുല നൃത്ത ചുവടുകൾകൊണ്ട് ശ്രദ്ധ നേടിയ ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ ഹിറ്റായി മാറി. ഷാൽമിലി ഖോൽഘടെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൗസർ മുനീറിന്റെ വരികൾക്ക് ജീത്ത് ഗാംഗുലി ഈണം പകർന്നിരിക്കുന്നു.

നേരത്തെ ചിത്രത്തിലെ ലല്ല ലോറി എന്ന ഗാനത്തിന്റേയും ബോട്ട് മാ എന്ന ഗാനത്തിന്റേയും വിഡിയോ പുറത്തിറങ്ങിയിരുന്നു. ലല്ല ലോറി എന്ന ഗാനം 10 ലക്ഷം ആളുകളും ബോട്ട ്മാ എന്ന ഗാനം 2 ലക്ഷം ആളുകളുമാണ് യൂട്യൂബിലൂടെ കണ്ടിരിക്കുന്നത്.

ഷക്കീറ...

പല തവണ അമേരിക്കയിൽ പോകാനുള്ള ശ്രമം പരാജയപ്പെട്ട രണ്ട് പേർ ബോട്ടിൽ മുംബൈയിൽ നിന്ന് അമേരിക്കയിലേയ്ക്ക് പുറപ്പെടുന്നതും, പാക്കിസ്ഥാനിലെ താലിബാൻ തീവ്രവാദികളുടെ കയ്യിൽ അകപ്പെടുന്നതും അവിടെ നിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങൾക്കിടയിൽ അവർ കാട്ടിക്കൂട്ടുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അർഷാദ് വാഴ്സിയും ജാക്കി ഭഗ്നാനിയുമാണ് പാക്കിസ്ഥാനിൽ അകപ്പെടുന്ന യുവാക്കളായി എത്തുന്നത്.

ആശിഷ് ആർ മോഹനാണ് വെൽകം ടു കറാച്ചി സംവിധാനം ചെയ്തത്. പാകിസ്ഥാനി നടി കുബ്രാ ഖാൻ ഈ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറുകയാണ്. ലണ്ടനിലെ ചിത്രീകരണത്തിനിടെ തീവ്രവാദികളായി വേഷമിട്ട കഥാപാത്രങ്ങളെ കണ്ട് പ്രദേശവാസികൾ പ്രശ്നമുണ്ടാക്കിയതിനാൽ സ്കോട്ട്ലൻഡ് യാർഡ് ഇടപെട്ട് ചിത്രീകരണം നിർത്തിക്കെണ്ടി വന്ന സംഭവം വരെ ഉണ്ടായിരുന്നു. അർഷാദ് വാഴ്സിയേയും ജാക്കി ഭഗ്നാനിയേയും കൂടാതെ ലോറൻ ഗോട്ട്ലീപ്പ്, അയുബ് ഖോസോ, അഡ്നാൻ ഷാ, ഇമ്രാൻ ഹാസ്നി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചിത്രം മെയ് 21ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.