Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാവൻഡറിലെ ഷീ ഈസ് സോ ബ്യൂട്ടിഫുൾ

Puthen Puthan Pularikalil Song

റഹ്മാൻ നായകനാവുന്ന ചിത്രം ലാവൻഡറിലെ ഗാനം ഷീ ഈസ് സോ ബ്ല്യൂട്ടിഫുൾ പുറത്തിറങ്ങി. അമൽ ആന്റണിയും കാവ്യ അജിത്തും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ദീപക് ദേവാണ്. റഫീക്ക് അഹമ്മദ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

നേരത്തെ ചിത്രത്തിന് വേണ്ടി ശങ്കർ മഹാദേവന്റെ മകൻ സിദ്ധാർഥ് മഹാദേവൻ പാടിയ ചേരാതെ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയിരുന്നു. സിദ്ധാർഥിന്റെ മലയാളത്തിലെ ആദ്യ സോളോയായ ചേരാതെ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

ഷീ ഈസ് സോ ബ്യൂട്ടിഫുൾ...

നവാഗതനായ അൽത്താസ് അലി കഥയും തിരക്കഥയും ഒരുക്കുന്ന റൊമാന്റിക്ക് ആക്ഷൻ ഡ്രാമയാണ് ലാവൻഡർ. റഹ്മാൻ, എലാം മിർസ, അനൂപ് മേനോൻ, ഗോവിന്ദ് പത്മസൂര്യ, നിഷാൻ, അജു വർഗീസ്, തലൈവാസൽ വിജയ്, കൽപന, സനന്ത് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ജിമ്മി മാത്യൂസ്, സനന്ത് വെൽഗെയ്റ്റ്, ബിജു റോത്തർ, ബെറ്റി തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഉടൻ തിയറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.