Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോളി ദിനത്തിൽ ശ്രേയാ ഘോഷാലിന്റെ വ്യത്യസ്ത സന്ദേശം

shreya-fb

നിറങ്ങളുടെ ഉത്സവത്തെ സംഗീതത്തിനൊപ്പം നൃത്തത്തിനൊപ്പം നല്ല സൗഹൃദങ്ങളുടെ കൈപിടിച്ച് മധുരം പങ്കിട്ട് ആഘോഷിച്ചു ഉത്തരേന്ത്യ. സിനിമാ ലോകത്തേയും സംഗീത ലോകത്തേയും താരനിരയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിറയെ ആഘോഷത്തിന്റെ ചിത്രങ്ങളേയുള്ളൂ. പക്ഷേ ശ്രേയാ ഘോഷാൽ ഹോളി ദിനത്തിൽ പറഞ്ഞത് മറ്റൊരു കാര്യമാണ്. ഒരുപക്ഷേ ഏറ്റവും വ്യത്യസ്തമായ ഹോളി ദിന സന്ദേശവും ഇതുതന്നെയാകും.

എല്ലാവർക്കും ഹോളി ആശംസ നേർന്ന ശ്രേയ മൃഗസ്നേഹികൾക്ക് പ്രത്യേക സന്ദേശവും നൽകി. നിങ്ങൾ ഹോളി ആഘോഷിച്ചോളു. പക്ഷേ ഒരിക്കലും മൃഗങ്ങളുടെ ദേഹത്തേക്ക് രാസപദാർഥങ്ങൾ കലർന്ന നിറങ്ങൾ വലിച്ചെറിയരുത്. ഇതെല്ലാം വിഷപദാർഥങ്ങളാണ്. പട്ടികളുടെയും പൂച്ചകളുടെയും ദേഹത്ത് ഇവ കലർന്നാൽ അത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. കുട്ടികളൊരിക്കലും വാട്ടർ ബലൂൺസ് അവയുടെ ദേഹത്തേക്ക് വലിച്ചെറിയരുത്. ഇന്ന് ചലച്ചിത്ര ലോകത്തെ പകരം വയ്ക്കാനില്ലാത്ത ശബ്ദ മാധുരിയാണ് ശ്രേയാ ഘോഷാലെന്ന് നമുക്കറിയാം. പക്ഷേ അവരുടെ മനസിൽ ഇത്രയേറെ സ്നേഹം മൃഗങ്ങളോടുണ്ടെന്നുള്ളത് ഒരുപക്ഷേ പുതിയ അറിവായിരിക്കാം. പട്ടിക്കുട്ടിക്കൊപ്പം ചേർന്നിരിക്കുന്ന ഫോട്ടോ ഷെയ്ർ ചെയ്ത് ഫേസ്ബുക്കിലൂടെയാണ് പാട്ടിന്റെ രാജകുമാരി ഹോളി ദിനത്തിലെ സന്ദേശം പങ്കുവച്ചത്.

Your Rating: