Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രേയ ഘോഷാൽ ഹിറ്റുകൾ

Shreya Ghoshal

മലയാളിയല്ലെങ്കിലും മനോഹരമായ മലയാളിത്തമുള്ള പാട്ടുകൾ നമുക്ക് സമ്മാനിച്ച ഗായികയാണ് ശ്രേയ ഘോഷാൽ. ബിഗ് ബിയിലെ വിട പറയുകയാണോ എന്ന ഗാനം പാടിക്കൊണ്ട് മലയാളിത്തിലേയ്‌ക്കെത്തിയ ശ്രേയ പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്. ശ്രേയ ഘോഷാലിന്റെ സൂപ്പർഹിറ്റായ പത്ത് ഗാനങ്ങൾ.

Shreya Ghoshal Hits

1. പാട്ടിൽ ഈ പാട്ടിൽ... മോഹൻലാലും അനുപം ഖേറും, ജയപ്രദയും അഭിനയിച്ച പ്രണയം എന്ന ചിത്രത്തിലെ എന്ന ഗാനമാണ് പാട്ടിൽ ഈ പാട്ടിൽ. ഒ എൻ വി കുറുപ്പിന്റെ വരികൾക്ക് എം ജയചന്ദ്രനാണ് ഈണം പകർന്നിരിക്കുന്നത്.

2. ആർദ്രമീ മിഴികൾ... ബ്ലസി സംവിധാനം ചെയ്ത ചിത്രം കളിമണ്ണിലെ ഗാനമാണ് ആർദ്രമീ മിഴികൾ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഒഎൻവിയും ഈണം നൽകിയിരിക്കുന്നത് എം ജയചന്ദ്രനുമാണ്.

3. കാണാമുള്ളാൽ... ആഷിഖ് അബുവിന്റെ സാൾട്ട് ആന്റ് പെപ്പറിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളിലൊന്നാണ് കാണാമുള്ളാൽ. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ ഈണം നൽകിയിരിക്കുന്നു.

4. കണ്ണോരം ചിങ്കാരം... ശ്രേയ ഘോഷാലിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരം നേടിക്കൊടുത്ത ഗാനമാണ് കണ്ണോരം ചിങ്കാരം. രതിനിർവ്വേദത്തിലെ ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് മുരുകൻ കാട്ടാക്കടയും ഈണം പകർന്നിരിക്കുന്നത് എം ജയചന്ദ്രനുമാണ്.

5. കിളികൾ പാടുമൊരു ഗാനം... സ്വപ്‌നസഞ്ചാരി എന്ന ചിത്രത്തിലെ ഗാനമാണ് കിളികൾ പാടുമൊരു ഗാനം. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ ഈണം പകർന്നിരിക്കുന്നു.

6. കുറുമൊഴിയുടെ... ചട്ടക്കാരി എന്ന ചിത്രത്തിന് വേണ്ടി രാജീവ് ആലുങ്കൽ വരികളെഴുതി എം ജയചന്ദ്രൻ ഈണം നൽകിയ ഗാനമാണ് കുറുമൊഴിയുടെ നാട്ടിലെ എന്നത്.

7. പാട്ടിന്റെ പാൽക്കടവിൽ... ലിവിംഗ് ടുഗെതർ എന്ന ചിത്രത്തിന് വേണ്ടി കൈതപ്രത്തിന്റെ വരികൾക്ക് എം ജയചന്ദ്രൻ ഈണം നൽകിയ ഗാനമാണ് പാട്ടിന്റെ പാൽക്കടവിൽ.

8. വെണ്ണിലവേ വെണ്ണിലവേ... മോഹൻലാൽ ചിത്രമായ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലേതാണ് വെണ്ണിലവേ എന്ന ഗാനം. ശ്രേയയും എം ജി ശ്രീകുമാറു ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന്റെ വരികൾ റിയാ ജോയിയുടേതാണ്. ഗോപിസുന്ദർ ഗാനത്തിന് ഈണം പകർന്നിരിക്കുന്നു.

9. മഞ്ഞു മഴക്കാട്ടിൽ... ആഗതൻ എന്ന ചിത്രത്തിലെ മനോഹരമായൊരു ഗാനമാണ് മഞ്ഞു മഴക്കാട്ടിൽ എന്നത്. കൈതപ്രത്തിന്റെ വരികൾക്ക് ഔസേപ്പച്ചനാണ് ഈണം പകർന്നിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.