Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈസ് സീറോയിലെ ഐറ്റം ഗാനത്തിന്റെ ടീസർ

Size Zero Video Song Teaser

അനുഷ് ഷെട്ടിയും ആര്യയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സൈസ് സീറോയുടെ ഐറ്റം ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. സോനാൽ ചൗഹാൻ ഹോട്ട് അവതാരത്തിലെത്തുന്ന ഗാനത്തിന്റെ തെലുങ്ക് പതിപ്പിന്റെ ടീസറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. എം എം കീർവാണിയാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ തമിഴ് പതിപ്പായ ഇഞ്ചി ഇടുപ്പഴകിയുടെ ടൈറ്റിൽ ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങിയിരുന്നു. കൂടാതെ നടൻ പ്രകാശ് രാജ് ചിത്രത്തിന് വേണ്ടി ഗാനം ആലപിക്കുന്നു എന്ന വാർത്തയും പുറത്തുവന്നിരുന്നു.

ചിത്രത്തിന് വേണ്ടി അനുഷ്‌ക ഷെട്ടി തന്റെ ഭാരം 20 കിലോയാണ് വർദ്ധിപ്പിച്ചത്. തടിച്ച അനുഷ്‌കയെ മോഡലാക്കിക്കൊണ്ടുള്ള ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സ്ത്രീകൾക്ക് അമിതവണ്ണം മൂലുമുണ്ടാകുന്ന പ്രശ്‌നങ്ങളെ ആധാരമാക്കിയുള്ള ചിത്രത്തിൽ അനുഷ്‌ക ഷെട്ടി രണ്ട് ഗെറ്റപ്പിലാണ് എത്തുന്നത്. അനുഷ്‌കയേയും ആര്യയേയും കൂടാതെ, സോനാൽ ചൗഹാൻ, ഉർവ്വശി, മാസ്റ്റർ ഭരത് എന്നിവരും അഭിനയിക്കുന്നുണ്ട്. തെലുങ്ക് നടൻ നാഗാർജുനയും ചിത്രത്തിൽ അതിഥി വേഷവുമായി എത്തുന്നുണ്ട്.

പ്രകാശ് കോവെലാമുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും കനിഹ ധില്ലനാണ് എഴുതിയിരിക്കുന്നത്. പിവിപി സിനിമയുടെ ബാനറിൽ പ്രസാദ് വി പോട്ട്‌ലൂരി നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ രണ്ടിന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.