Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോനാക്ഷിയുടെ ഐറ്റം ഡാൻസുമായി ഓൾ ഈസ് വെൽ

Sonakshi Sinha

ദബാങിലൂടെ ബോളിവുഡിലെത്തിയ താരമാണ് സോനാക്ഷി സിൻഹ. പഴയകാല നടനും കേന്ദ്രമന്ത്രിയുമായ ശത്രുഘ്നൻ സിൻഹയുടെ മകൾ സോനാക്ഷി മികച്ച അഭിനേതാവ് എന്ന നിലയിലും മികച്ച നർത്തകി എന്ന നിലയിലും പേരെടുത്ത അഭിനേത്രിയാണ്. അക്ഷയ് കുമാറിന്റെ കൂടെ ബോസിലെ 6 കോടി രൂപയുടെ ഐറ്റം ഡാൻസ് കളിച്ച് കാണികളെ ഞെട്ടിച്ച സോനാക്ഷി വീണ്ടും ഐറ്റം ഡാൻസുമായി എത്തുകയാണ്. അഭിഷേക് ബച്ചൻ നായകനാവുന്ന ഓൾ ഈസ് വെൽ എന്ന ചിത്രത്തിന് വേണ്ടിയാണ് സൊനാക്ഷി ഐറ്റം ഡാൻസറാകുന്നത്. അഭിഷേകും സോനാക്ഷിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഉമേഷ് ശുക്ലയാണ്.

ഡൂഡ്തേ രെഹ് ജാവോങ്കേ, ഓ മൈ ഗോഡ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഉമേഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഓൾ ഈസ് വെൽ. സുമിത് അറോറയും, നരേൻ ഭട്ടും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. അഭിഷേക് ബച്ചനെ കൂടാതെ ഋഷി കപൂർ, അസിൻ, സുപ്രിയ പഥക്, മുഹമ്മദ് സീഷാൻ അയൂബ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഹിമേഷ് റേഷാമിയ, അമാൽ മാലിക്ക്, മീറ്റ് ബ്രോസ് അഞ്ചാൻ, മിഥുൻ തുടങ്ങിയവർ ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ടി സീരീസ്, ആൽകെമി പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാർ, കൃഷ്ണ കുമാർ, ശ്യാം ബജാജ്, വരുൺ ബജാജ് തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റിൽ തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.