Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ എൽ 10 പത്തിലെ ഗാനങ്ങളെത്തി

KL10 Pathu

ലല്ലബി ടീസറുകൊണ്ടും ഗാനമേള ടീസറുകൊണ്ടും ശ്രദ്ധേയമായ ചിത്രം കെ എൽ 10 പത്തിലെ ഗാനങ്ങളെത്തി. സംഗീത സംവിധായകൻ ബിജിബാലാണ് ചിത്രത്തിലെ ഗാനങ്ങൾ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തിറക്കിയത്. മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലൂള്ളത്. ദുനിയാവിൻ എന്ന് തുടങ്ങുന്ന ഗാനം സംഗീതസംവിധായൻ ബിജിബാൽ തന്നെ ആലപിച്ചിരിക്കുന്നു. സന്തോഷ് വർമ്മയാണ് വരികൾ എഴുതിയിരിക്കുന്നത്.

എന്താണ് ഖൽബേ എന്ന തുടങ്ങുന്ന ഗാനം നജീം അർഷാദും, ശ്രീറാമും, സൗമ്യ രാമകൃഷ്ണനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. സന്തോഷ്് വർമ്മ തന്നെയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. മൂന്നാമത്തെ ഹലാക്കിന്റെ അവൽ കഞ്ഞി എന്ന ഗാനം ആലപിച്ചിരിക്കുന്നത് ബെന്നി ദയാലാണ്. റഫീഖ് ഉമ്പാച്ചി വരികൾ എഴുതിയിരിക്കുന്നു.

മലപ്പുറത്ത് നിന്നൊരു റൊമാന്റിക് കോമഡി ചിത്രമാണ് കെ എൽ 10 പത്ത്. ആശയത്തിലും അവതരണത്തിലും വൈവിധ്യം പുലർത്തിയ നേറ്റീവ് ബാപ്പ എന്ന ആൽബമൊരുക്കിയ ആഷിഖ് അബുവിന്റെ സംവിധാനസഹായി മുഹ്‌സിൻ പെരാരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കെ എൽ 10 പത്ത്.

മുഹ്‌സിൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ, അജു വർഗീസ്, ഷൈൻ ടോം ചാക്കോ, അഹമ്മദ് സിദ്ദീഖ്, അനീഷ് മേനോൻ, ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, മാമുക്കോയ, നീരജ് മാധവ്, തുടങ്ങിയവരും ചത്രത്തിൽ അഭിനയിക്കുന്നുണ്ട്. ലാൽ ജോസിന്റെ നിർമ്മാണ വിതരണകമ്പനിയായ എൽ ജെ ഫിലിംസ് തിയറ്ററുകളിലെത്തിക്കുന്ന ചിത്രം നിർമ്മിക്കുന്നത് അലക്‌സാണ്ടർ, മാത്യൂ, സതീഷ്, മോഹൻ, എൽ ജെ ഫിലിംസ് എന്നിവർ ചേർന്നാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.