Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടീഷ് സംഗീതജ്ഞനൊപ്പം കുഞ്ഞു ഗായികയുടെ വന്ദേമാതരം

souparnika1

കുഞ്ഞു കുട്ടികൾ കൊഞ്ചൽ മാറാത്ത സ്വരത്തിൽ പാടുന്നതു കേൾക്കുവാന്‍ നമുക്കേറെ ഇഷ്ടമാണ്. അല്ലേ? സൗപർണികയെന്ന ആറു വയസുകാരി വന്ദേമാതരം പാടുന്നതു കേൾക്കുമ്പോഴും അങ്ങനയേ തോന്നൂ. കാലങ്ങളായി കേൾക്കുന്ന ആ ഈണത്തിനു കുറേ കൂടി ഭംഗി വന്നതു പോലെ. നല്ല ഉച്ഛാരണ ശുദ്ധിയോടെ കുഞ്ഞു സ്വരഭംഗിയിൽ കേട്ട വന്ദേമാതരം സമൂഹമാധ്യമങ്ങളിലും ഏറെ ശ്രദ്ധ നേടിയിരുന്നു.

ലണ്ടനിൽ നിന്നാണു സൗപർണിക പാടുന്നത്. ഡോക്ടറും സാക്സോഫോൺ വാദകനുമായ ബ്രിട്ടീഷുകാരൻ ജോർഡൻ അൽഫോൺസോയൊരുക്കിയ മനോഹരമായ ഓർക്കസ്ട്രയ്ക്കൊപ്പമാണു പാട്ട്. സാക്സോഫോണിന്റെ ചാരുതയാർന്ന ഈണത്തിൽ തുടങ്ങുന്നു വന്ദേമാതരമെന്ന കാലാതീതമായ പാട്ടിലേക്കുള്ള സൗപർണികയുടെ ആലാപനം. കുഞ്ഞു ശബ്ദത്തിന്റെ ഭംഗിയും വാക്കുകള്‍ പാടുന്ന രീതിയും പാട്ടിനു ശ്രദ്ധയേകി. സ്റ്റോക്ടൺ സെന്റ് പാട്രിക് ആർ സി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണു സൗപർണിക.

souparnika-vandemataram2

കൊല്ലം സ്വദേശികളായ ബിനുവിന്റെയും രഞ്ജിതയുടെയും മകളാണു ഈ കുട്ടിപ്പാട്ടുകാരി. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ നിന്നു എംബിബിഎസ് പൂർത്തിയാക്കിയ ശേഷമാണു ബിനു ലണ്ടനിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചു തുടങ്ങിയത്. സൗപർണികയ്ക്കു സംഗീതം പകർന്നു കിട്ടിയത് അച്ഛനിൽ നിന്നു തന്നെ. പഠനത്തിന്റെയും ജോലിയുടെയും തിരക്കിലേക്കു കടക്കും മുൻപ് ബിനുവും കച്ചേരികളുമായി സജീവമായിരുന്നു. ഇപ്പോഴും സമയം കണ്ടെത്തി പാട്ടു വേദികളിൽ കൂടാറുണ്ട്. 

സ്വാതന്ത്ര്യ ദിനം അടുത്തു വരുന്നു. നമ്മുടെ നാടിനെ കുറിച്ചും സംസ്കാരത്തെ കുറിച്ചും മകൾക്കും ഒരു അവബോധമുണ്ടാകട്ടേയെന്നു കരുതിയാണു വന്ദേമാതരം തന്നെ പാടിച്ചത്. ലണ്ടനിലുള്ള മറ്റു ഇന്ത്യൻ കുട്ടികൾക്കും അതൊരു അനുഭവമായിരിക്കുമല്ലോ. ബിനു പറയുന്നു. മകളെ അവൾക്കിഷ്ടമുള്ള സംഗീത ശൈലി പഠിപ്പിക്കുവാനാണ് അച്ഛനും അമ്മയ്ക്കും ഇഷ്ടം. സ്കൂളിലെ അധ്യാപകർ പറഞ്ഞതനുസരിച്ച് സൗപർണികയെ ഇപ്പോൾ പാശ്ചാത്യ സംഗീതം പഠിപ്പിക്കുന്നുണ്ട്. കാൻഡിൽ ഓൺ ദി വാട്ടർ പ്രശസ്ത ഗാനത്തിനു സൗപർണിക തയ്യാറാക്കിയ കവർ വേര്‍ഷനും മനോഹരമാണ്. 

എന്തായാലും ബ്രിട്ടീഷുകാർക്കൊപ്പമുള്ള സൗപർണികയുടെ വന്ദേമാതരം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി. വന്ദേമാതരം പാടിത്തുടങ്ങിയ കുഞ്ഞു പാട്ടുകാരി കടലിനക്കരെയുള്ള നാട്ടിൽ നിന്നു നല്ല ഗായികയായി എത്തുമെന്നു പ്രതീക്ഷിക്കാം. 

Your Rating: