Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കുട്ടനാടൻ പുഞ്ചയിലേ' എന്ന ഗാനം പുതിയ രൂപത്തിൽ

Stephen Devassy & The Solid Band

മലയാളിയുടെ എക്കാലത്തേയും പ്രിയപ്പെട്ട വള്ളംകളി ഗാനമാണ് കുട്ടനാടൻ പുഞ്ചയിലേ കൊച്ചുപെണ്ണേ കുയിലാളേ. കാവാലം ചുണ്ടൻ ജയിച്ചുവരുമ്പോൾ എന്തെല്ലാം വേണമെന്ന് പറയുന്ന ഗാനം 1967 ൽ പുറത്തിറങ്ങിയ കാവാലം ചുണ്ടൻ എന്ന ചിത്രത്തിലേതാണ്. വലയാർ രാമവർമ്മയുടെ വരികൾക്ക് ജി ദേവരാജൻ മാസ്റ്റർ ഈണം നൽകി ഗാനഗന്ധർവ്വൻ യേശുദാസ് പാടിമനോഹരമാക്കിയ ഗാനത്തിന്റെ ഈരടികൾ ഇന്നും വള്ളംകളി പ്രേമികൾക്ക് മനപാഠമാണ്.

കുട്ടനാടൻ പുഞ്ചയിലേ...

കുട്ടനാടൻ പുഞ്ചയിലെ എന്ന ഗാനത്തിന് പുതിയ ഈണവും ഭാവവും നൽകിയിരിക്കുകയാണ് പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി. ഈ വർഷത്തെ നെഹ്‌റു ട്രോഫി വള്ളംകളിയുടെ തീം സോങ്ങാക്കി പുതിയ രീതിയിൽ പുനരവതരിപ്പിച്ചിരിക്കുകയാണ് സ്റ്റീഫൻ ദേവസി. 1967ൽ പുറത്തിറങ്ങിയ വയലാർ ദേവരാജൻ ഗാനം തലമുറകൾ കൈമാറി കൈമാറി ഏറ്റവും ജനപ്രിയമായ വഞ്ചിപ്പാട്ടായി മാറിയിരുന്നു. ഈ പാട്ടിനോടുള്ള സ്‌നേഹമാണ് സ്റ്റീഫനെ ഈ പുനക്രമീകരണത്തിലേയ്‌ക്കെത്തിച്ചത്. സ്വന്തം ബാൻഡ് ആയ സോളിഡ് ആണ് ആവിഷ്‌കാരത്തിനുപിന്നിൽ. പ്രദീപ് ബാബു, ശ്യാമപ്രസാദ് എന്നിവരും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. കുട്ടനാട്ടിലായിരുന്നു ആൽബത്തിലെ ദൃശ്യങ്ങളുടെ ഷൂട്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.