Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യയുടെ ചുവടുകൾ വെച്ച് സണ്ണി ലിയോൺ

dol baje

ഐശ്വര്യ റായ് ബച്ചനെ പ്രശസ്തിയിലേയ്ക്ക് കൈപിടിച്ചുയർത്തിയ ഗാനമായിരുന്ന ഡോലി തരോ ഡോൾ ബാജേ. 1999 ൽ പുറത്തിറങ്ങിയ ഹം ദിൽ ദേ ചുക്കേ സനം എന്ന സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ ഐശ്വര്യ റായും സൽമാൻ ഖാനും ചേർന്നാടിയ സൂപ്പർ ഹിറ്റ് ഗാനം പുനർജനിക്കുമ്പോൾ ബോളിവുഡിലെ ഹോട്ട് താരം സണ്ണി ലിയോണാണ് ഡൊലി തരോയ്ക്ക് ചുവട് വെയ്ക്കുന്നത്. സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ ചിത്രം ഏക് പഹേലി ലീലയ്ക്ക് വേണ്ടിയാണ് ഡോലി തരോ വീണ്ടും ചിത്രീകരിച്ചിക്കുന്നത്.

മഹബൂബ് എഴുതി ഇസ്മയിൽ ദർബാർ ഈണം പകർന്ന് കവിത കൃഷ്ണമൂർത്തിയും, വിനോദ് റാത്തോറും ചേർന്ന് പാടിയ ഗാനത്തിന്റെ പുതിയ പതിപ്പിന്റെ വരികൾ എഴുതിയിരിക്കുന്നത് കുമാറും ഈണം നൽകിയിരിക്കുന്നത് മീറ്റ് ബ്രോസ് അഞ്ചാനുമാണ്. മീറ്റ് ബ്രോസ് അഞ്ചാനും, മോണാലി ഥാക്കൂറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

പഴയ ഗാനം മാറ്റങ്ങൾ വരുത്തിയാണ് ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നും, സണ്ണിയെ കൂടാതെ ഏകദേശം 500 നർത്തകരും പാട്ടിൽ നൃത്തം വെയ്ക്കുന്നുണ്ടെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ പറഞ്ഞിരുന്നു. എട്ട് ഗാനങ്ങളുള്ള ചിത്രത്തിലെ അഞ്ച് ഗാനങ്ങളുടെ വിഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. മീറ്റ് ബ്രോസ് അഞ്ചാനെ കൂടാതെ അമൽ മാലിക്ക്, ഡോ. സിയസ്, ടോണി കക്കർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾക്ക് ഈണം പകരുന്നിരിക്കുന്നത്.

രാഗിണി എംഎംഎസ് എന്ന ചിത്രത്തിന് ശേഷം സണ്ണി ലിയോൺ നായികയായി എത്തുന്ന ചിത്രമാണ് ഏക് പഹേലി ലീല. മൂന്ന് കാലഘട്ടങ്ങളിലായി വികസിക്കുന്ന ഏക് പഹേലി ലീലയിൽ ലീല, മീര, നീലിമ എന്നീ മൂന്ന് കഥാപാത്രങ്ങളെ സണ്ണി ലിയോൺ അവതരിപ്പിക്കുന്നുണ്ട്. പ്രശസ്ത നിർമ്മാതാവ് അഹമ്മദ് ഖാന്റെ സഹോദരൻ ബോബി ഖാൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബോബി ഖാന്റെ കഥയ്ക്ക് ജോജോ ഖാൻ തിരക്കഥയും ബണ്ടി റാത്തോർ സംഭാഷണവും എഴുതിയിരിക്കുന്നു.

സണ്ണി ലിയോണിനെ കൂടാതെ ജയ് ഭാനുശാലി, മോഹിത്, രാഹുൽ ദേവ്, രജനീഷ് ഡുഗൽ, ജാസ് അറോറ, ശിവാനി, വി ജെ ആൻഡി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പേപ്പർ ഡോൾ എന്റർടൈൻമെൻസിന്റെ ബാനറിൽ ഭൂഷൺ കുമാർ, കൃഷ്ൻ കുമാർ, അഹമ്മദ് ഖാൻ, ഷൈറ ഖാൻ തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ പത്തിന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.