Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടിലും കസറി സണ്ണി ലിയോൺ, മസ്തിസാദെയിലെ ആദ്യ ഗാനം പുറത്തിറങ്ങി

ട്രെയിലർ കൊണ്ടു തന്നെ ബോളിവുഡിൽ വൻവിവാദമായി മാറിയ സണ്ണി ലിയോൺ ചിത്രം മസ്തിസാദെയിലെ ആദ്യ ഗാനം പുറത്തിറങ്ങി. സണ്ണി ലിയോണിന്റെ ഇരട്ടവേഷമാണ് പ്രധാനആകർഷണം. പാട്ടിലും സണ്ണിയുടെ മേനീപ്രകടനം തന്നെയാണ് മുന്നിട്ടു നിൽക്കുന്നത്. രണ്ട് മിനുട്ട് 18 സെക്കൻഡ് ദൈർഘ്യമുള്ള കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള പാട്ടിൽ വരികൾ കുറവാണെങ്കിലും സണ്ണിയുടെ ചൂടൻ രംഗങ്ങൾക്ക് ഒട്ടും കുറവില്ല. റോം റോം റൊമാന്റിക് എന്ന പാട്ട് പാടിയിരിക്കുന്നത് തുഷാർ കപൂറും വീർ ദാസുമാണ് സണ്ണിക്കൊപ്പം അഭിനയിച്ചിരിക്കുന്നത്. മിലാപ് മിലാൻ സവേരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുതിർന്നവർക്ക് മാത്രം പ്രദർശനമുള്ള ചിത്രം. റോം റോം റൊമാന്റിക് എന്ന പാട്ട് അമാൽ മാലിക് ആണ് ചിട്ടപ്പെടുത്തിയത്. മനോജ് മൻതാഷിറിന്റേതാണ് വരികൾ. അടുത്ത മാസം ഇരുപത്തിയൊമ്പതിനാണ് ചിത്രം റിലീസിനെത്തുക. ട്രെയിലറിനൊപ്പം നിൽക്കുന്ന പാട്ടു തന്നെയാണ് റോം റോം റൊമാന്റിക്. 6.3 മില്യണോളം ജനങ്ങളാണ് ഇതിനോടകം യുട്യൂബിൽ ഈ ട്രെയിലർ കണ്ടത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.