Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണി ലിയോണിന്റെ പുതിയ ഗാനം പാനി വാല ഡാൻസ്

Sunny Leone

സണ്ണി ലിയോൺ ആരാധകർക്ക് ദൃശ്യവിരുന്നൊരുക്കി സണ്ണിയുടെ പുതിയ ഗാനം പാനി വാല ഡാൻസ് പുറത്തിറങ്ങി. കുച്ച് കുച്ച് ലോച്ച ഹേ എന്ന ചിത്രത്തിലെയാണ് പാനി വാല ഡാൻസ്. സണ്ണി ടൂ പീസിൽ പ്രത്യക്ഷപ്പെടുന്ന ഗാനത്തിന് പുറത്തിറങ്ങി ആദ്യ ദിവസം തന്നെ 6.6 ലക്ഷം കാണികളെയാണ് യൂട്യൂബിലൂടെ ലഭിച്ചത്. ഹോട്ടും സെക്സിയുമായി സണ്ണി എത്തുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഇക്കാ, ശ്രദ്ധ പണ്ഡിറ്റ്, അർകോ തുടങ്ങിയവർ ചേർന്നാണ്. ഇക്കയും അർക്കോയും ചേർന്നാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നതും സംഗീതം പകർന്നിരിക്കുന്നതും.

ദേവനാഗ് സംവിധാനം ചെയ്യുന്ന കൊമഡി ചിത്രമാണ് കുച്ച് കുച്ച് ലോച്ചാ ഹേ. 45 അഞ്ചുകാരനുമായ പ്രവീൺ പട്ടേൽ അവിചാരിതമായി സിനിമാ താരം ഷനായയെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന രസകരമായ കാര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രവീൺ പട്ടേലായി റാം കപൂർ എത്തുമ്പോൾ ഷനായയായി എത്തുന്നത് സണ്ണി ലിയോണാണ്. ഇവരെ കൂടാതെ എവലിൻ ശർമ്മ, നവദീപ് ചാബ്രാ, സുചിത്ര ത്രിവേദി, കാദർ ഖാൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മാജിക്ക് പിക്ചേഴ്സ് എന്റർടൈൻമെന്റ്സ്, മാക്സിമസ് മൾട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ മുകേഷ് പുരോഹിത് നിർമ്മിക്കുന്ന ചിത്രം മെയ് 8ന് തീയേറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.