Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണി ലിയോണിന്റെ വർക്കൗട്ടിനും ഗാനം

Sunny Leone

മേനിപ്രദർശനത്തിലൂടെ പിടിച്ചുനിൽക്കുന്ന താരമെന്ന് പറഞ്ഞ് തള്ളിയാലും സൂപ്പർതാരങ്ങളൊന്നും കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞാലും ബോളീവുഡിൽ സണ്ണി ലിയോൺ തന്നെയാ‌ണ് താരം. അഭിനയിക്കുന്ന സിനിമകൾ മാത്രമല്ല അതിഥിതാരമായി എത്തുന്ന ഗാനങ്ങൾ വരെ യുവാക്കളുടെ ഇടയിൽ ഹരമാണ്. എന്നാൽ ഇത്തവണ സണ്ണി വാർത്തയാകുന്നത് ഗാനത്തിലെ മേനിപ്രദർശനത്തിന്റെ പേരിൽ മാത്രമല്ല. സൂപ്പർഹോട്ടായി നിലനിൽക്കാൻ സണ്ണി ലിയോൺ എങ്ങനെ വർക്കൗട്ട് ചെയ്യുന്നു എന്നതിന്റെ പേരിലുമാണ്.

സണ്ണി പുറത്തിറക്കിയ വര്‍ക്കൗട്ട് ഡിവിഡിക്ക് വേണ്ടിയാണ് ദ വർക്കൗട്ട് സോങ് എന്ന ഗാനം പുറത്തിറക്കിയിരിക്കുന്നത്. ദർശൻ റാലവും റിമി നിഹ്യുവും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് അച്ചു രാജാമണിയാണ്. രാഹുൽ സേത്ത് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു. ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുന്നതിനായി വേണ്ട വ്യായാമമുറകളെല്ലാം കാണിക്കുന്ന ഗാനം ബോളീവുഡിലെ പ്രശസ്ത ഫിറ്റ്നസ് ട്രെയ്നർ മിക്കി മേത്തയുടെ സഹായത്തോടെയാണ് പുറത്തിറക്കിയത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ‌ഇതുവരെ ഏകദേശം 2 ലക്ഷത്തിൽ അധികം ആളുകളാണ് ഗാനം യൂട്യൂബിലൂടെ മാത്രം കണ്ടത്.

The Workout Song

നേരത്തെ ബോളീവുഡ് താരങ്ങളായ ബിപാഷ ബസുവും ശിൽപ്പ ഷെട്ടിയും ഇത്തരത്തിലുള്ള വർക്കൗട്ട് ഡിവിഡികൾ പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഡിവിഡിയുടെ പ്രകാശനചടങ്ങിനിടെ പ്രിയങ്കയും ഹൃതിക്ക് റോഷന്റേയും ശരീരത്തിന്റ ആരാധികയാണ് താൻ എന്ന് സണ്ണി പറ‍ഞ്ഞിരുന്നു. സിനിമാ മേഖലയില്‍ എല്ലാവരും നല്ല ശരീരം ലഭിക്കാന്‍ വേണ്ടി അധ്വാനിക്കുന്നവരാണ്. എന്നാല്‍ അത്തരം വര്‍ക്കൗട്ടുകളൊന്നും അത്ര എളുപ്പമല്ലെന്നും അത് സാധാരണ ജനങ്ങളിലേയ്ക്കും എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ഡിവിഡി പ്രകാശനം ചെയ്ത് സണ്ണി ലിയോണ്‍ പറഞ്ഞത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.