Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണി വെയ്‌ന്റെ തമിഴ് ആൽബം വിഴിയിൽ

vizhiyil...

മലയാളത്തിലെ യുവ നടന്മാരിൽ ശ്രദ്ധേയനായ സണ്ണിവെയ്ൻ അഭിനയിച്ച തമിഴ് ആൽബം വിഴിയിൽ പുറത്തിറങ്ങി. അജു രാജും കൃഷ്ണൻ വിഎസും സംവിധാനം ചെയ്ത ആൽബത്തിലൂടെ സണ്ണി വെയ്ൻ തമിഴിലേയ്ക്ക് അരങ്ങേറിയിരിക്കുകയാണ്.

പ്രണയം ഇതിവൃത്തമാകുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയുടെ മകന്‍ ദിൻനാഥ് പുത്തഞ്ചേരിയും നവീൻ പോൾ രാജനും ചേർന്നാണ്. സണ്ണിവെയ്‌നും ഐശ്വര്യരാജുമാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. അക്ഷയ്ജിത്ത് പിഎം സംഗീതം പകരുന്ന ഗാനം ആലപിച്ചത് സച്ചിൻ വാര്യരും ദിവ്യ എസ് മേനോനും ചേർന്നാണ്.

റെക്‌സ് ജോർജ് ഗാനത്തിന്റെ പ്രൊഗ്രാമിംഗ് നടത്തിയിരിക്കുന്നു. വിശ്വജിത്ത് ഒടുക്കത്തിൽ ഗാനത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. 2 ബൾബ് മീഡിയയാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.