Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീരവിനൊപ്പം മുത്തേ പൊന്നേ പാട്ടുകാരന്റെ ഡാൻസ്

neerav-suresh

ചുമട്ടുതൊഴിലാളിയിൽ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കുള്ള യാത്ര സുരേഷ് തമ്പാനൂരിനെ പരിഭ്രമിപ്പിച്ചിരുന്നു പലപ്പോഴും. സിനിമാ വേദികളൊന്നിച്ച അവാർഡ് നിശകളിൽ അതിഥിയായി എത്തിയപ്പോഴും അതു തുറന്നു പറയുവാൻ അദ്ദേഹം മടിച്ചിരുന്നില്ല. എന്നാലിപ്പോൾ അതൊക്കെ മാറി എന്നു വേണം കരുതുവാന്‍. മഴവിൽ മനോരമയുടെ ഡിഫോർ ഡാൻസിലൂടെ പ്രശസ്തനായ നീരവിനൊപ്പം തകർപ്പൻ ഡാൻസ് കളിച്ചു രസിപ്പിക്കുകയാണ് ഇദ്ദേഹം. ചുന്ദരിപ്പെണ്ണേ എന്ന പാട്ടിൽ നീരവ് കളിക്കുന്ന ഡാൻസ് സ്റ്റെപ്പിനെ അനുകരിക്കുകായണു സുരേഷ്. തന്നെക്കൊണ്ടാകുന്ന പോലെല്ലാം ഡാൻസ് ചെയ്യുന്ന സുരേഷ് കാണികൾക്കൊരുക്കിയത് ആ പാട്ടു പോലെ രസകരമായൊരു കലാവിരുന്നാണ്. വയലാർ പുരസ്കാരദാന വേദിയിലായിരുന്നു സംഭവം.

ആദ്യത്തെ സിനിമയിൽ തന്നെ ഒരു ഗാനം എഴുതി പാടി അഭിനയിക്കുവാനുള്ള അവസരം വന്നുചേർന്നു സുരേഷ് തമ്പാനൂരിന്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ ആ ഗാനം കേട്ടു കഴിഞ്ഞ നേരം മുതൽ മുത്തേ പൊന്നേ എന്നാണു നമ്മളീ ഗാ‌യകനെ വിളിക്കുന്നത്. അത്രയ്ക്കിഷ്ടപ്പെട്ടു ആ ഗാനവും നിഷ്കളങ്കമായ അഭിനയവും. 

Your Rating: