Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലി ഗാനത്തിന് ശേഷം വീണ്ടും തമന്ന

Chupulatho Deepala Song Teaser

ബാഹുബലിയിൽ തമന്ന ശരീര പ്രദർശനം നടത്തിയെന്ന് വിമർശിക്കുന്നവർ ഒന്നുകൂടി ഉഷാറായിക്കോ. ബാഹുബലിയെ വെല്ലുന്ന മേനി പ്രദർശനവുമായി തമന്നയുടെ ഗാനമെത്തിയിരിക്കുന്നു. 'ബംഗാൾ ടൈഗർ' എന്ന തെലുങ്ക് ചിത്രത്തിലെ 'ചുപുലതോ ദീപാല'... എന്ന ഗാനത്തിന്റെ ടീസറെത്തി. രവി തേജയ്ക്കൊപ്പം അതി സുന്ദരിയായിട്ടാണ് തമന്ന ഗാനത്തിലുള്ളത്. ഭീംസ് ആണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. തമന്നയുടെ ഡബിൾ ഹോട്ട് ലുക്ക് ചിത്രത്തിനുള്ള പ്രൊമോഷനാക്കിയാണ് ഇപ്പോൾ ടീസറെത്തിയിരിക്കുന്നത്.

'പച്ച തീയാണ് നീ'... എന്നു തുടങ്ങുന്ന ബാഹുബലി ഗാനം ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും ശ്വേതയും ചേർന്നാണ്. ബാഹുബലിയിലെ ഈ പ്രണയഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് എം എം കീരവാണിയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.