Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെയ്‍ലർ സ്വിഫ്റ്റിന് പുതിയ കൂട്ടുകാരൻ

taylor-swift-new-boy-friend

എന്നും പോപ് സംഗീത റാണി ടെയ്‍ലർ സ്വിഫ്റ്റിന്റെ ജീവിതം വാര്‍ത്തകളിൽ നിറഞ്ഞിരുന്നു. പ്രത്യേകിച്ചും അവരുടെ പ്രണയ ബന്ധങ്ങൾ. ഇപ്പോഴിതാ പുതിയ ബോയ് ഫ്രണ്ട് ടോം ഹിഡിൽസ്റ്റണുമൊത്തുള്ള  ടെയ്‍ലർ സ്വിഫ്റ്റിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കാൽവിൻ‌ ഹാരിസുമായുള്ള ഡേറ്റിങ് അവസാനിപ്പിച്ച രണ്ടാഴ്ചയ്ക്കിപ്പുറമാണ് ടെയ്‍ലർ സ്വിഫ്റ്റ് ഹിഡിൽസ്റ്റണൊപ്പം പ്രത്യക്ഷപ്പെടുന്നത്. 

റോഡ് ഐലൻഡിലെ ഒരു ബീച്ചിൽ ഇരുവരും ഒന്നിച്ച് ആഘോഷം തകർക്കുകയാണ്. രണ്ടാഴ്ച മുൻപാണ് സ്വിഫ്റ്റ് ഹാരിസുമായുള്ള ഡേറ്റിങ് അവസാനിപ്പിച്ചത്. ഹിഡിൽസ്റ്റണൊപ്പമുള്ള ചിത്രങ്ങൾ ഒരു അന്താരാഷ്ട്ര പത്രത്തിൽ അച്ചടിച്ച് വന്നു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ അതോടെ വൈറലുമായി. 

സ്വിഫ്റ്റുമായുള്ള നിമിഷങ്ങളെ മാജികൽ എന്നാണ് കാൽവിൻ ഹാരിസ് ഒരു മാസം മുൻപ് വിശേഷിപ്പിച്ചത്. അധികം വൈകാതെ ഇരുവരും പിരിയുന്നുവെന്ന വാ‌ർത്തയുമെത്തി. ഇക്കഴിഞ്ഞ മെയ് നാലിന് ഒരു പരിപാടിയിൽ വച്ചാണ് ഹിഡിൽസ്റ്റൺ സ്വിഫ്റ്റിനെ കാണുന്നത്. 

Your Rating: