Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മി. എക്സിലെ പുതിയ ഗാനം തേരി കുശ്ബു

terikhushboo-mrx

ഇമ്രാൻ ഹാഷ്മി നായകനാവുന്ന സയൻഫിക്ഷൻ ത്രീ ഡി ചിത്രം മി. എക്സിലെ പുതിയ ഗാനം തേരി ഖുശ്ബു പുറത്തിറങ്ങി. മെലഡിയിൽ പൊതിഞ്ഞ ഗാനം ആലപിച്ചിരിക്കുന്നത് അർജിത് സിങ്ങാണ്. ഈണം പകർന്നിരിക്കുന്നത് ജീത്ത് ഗാംഗുലിയും. രേഷ്മി സിങ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിൻ ട്രെയ്ലർ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇതുവരെ 23 ലക്ഷം ആളുകളാണ് ട്രെയ്ലർ യുട്യൂബിലൂടെ കണ്ടത്.

തേരി ഖുശ്ബു...

ചിത്രത്തിന് വേണ്ടി പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ട് ഗാനം ആലപിച്ച ഗാനം പുറത്തുവന്നിരുന്നു. ജീത്ത് ഗാംഗുലി ചിട്ടപ്പെടുത്തിയ യു ക്യാൻ കോൾ മി. എക്സ് എന്ന ഗാനമാണ് മഹേഷ് പാടിയിരിക്കുന്നത്. ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ഗാനം ഇതുവരെ 4.7 ലക്ഷം ആളുകളാണ് യുട്യൂബിലൂടെ മാത്രം കണ്ടിരിക്കുന്നത്.

വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന ത്രീ ഡി ആക്ഷൻ ത്രില്ലറാണ് മി. എക്സ്. ഇമ്രാൻ ഹാഷ്മി, അമിര ദസ്തൂർ, അരുണോദയ് സിങ്, നോറ ഫത്തേഹി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷാഗുഫ്ത റഫീക്കാണ്. ജീത്ത് ഗാംഗുലി, അങ്കിത്,അങ്കുർ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോയുടെ ബാനറിൽ മഹേഷ് ഭട്ടും മുകേഷ് ഭട്ടും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ 17ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.