Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഹ്മാൻ മാജിക്ക് വീണ്ടും

manjima-simbu1

പുതുവർഷത്തിൽ ആസ്വാദകരുടെ മനം കവർന്ന ‘തള്ളിപ്പോകാതെ’യുടെ പൂർണരൂപം എത്തി. ഒരു ചിത്രത്തിന്റെ ട്രെയിലറിലെ ഗാനം തരംഗമാകുന്നത് വളരെ ആപൂർവമാണ്. ഗൗതം വാസുദേവ മേനോന്റെ പുതിയ ചിത്രം അച്ചം എൻപതു മടമൈയെടായിലെ ഒരു മിനുട്ട് ദൈർഘ്യമുള്ള ട്രെയിലർ ആളുകൾ കണ്ടതിനേക്കാൾ അധികം കേൾക്കുകയാണുണ്ടായത്. അതിനു കാരണം റഹ്മാൻ മാന്ത്രികത തന്നെ മറ്റൊന്നുമല്ല. ആ ഗാനത്തിന്റെ മുഴുവൻ പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

താമര എഴുതിയ വരികൾ സിദ് ശ്രീറാമാണ് പാട്ട് പാടിയിരിക്കുന്നത്. ചിമ്പുവും മലയാളികളുടെ പ്രിയ നടി മഞ്ജിമ മോഹനും ബാബാ സെഹ്‌ഗാളും അഭിനയിക്കുന്ന ചിത്രമാണ് അച്ചം എൻപതു മടമൈയെടാ. ഗൗതം വാസുദേവ മേനോൻ തന്നൊണ് ചിത്രത്തിന്റെ തിരക്കഥയും. ഡാൻ മക്കാർത്തറാണ് ഛായാഗ്രഹണം. ആന്റണിയാണ് എഡിറ്റിങ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.