Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യയുടെ കൊല മാസ് ഗാനം

Therikkudhu Masss song

വെങ്കട്ട് പ്രഭുവും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മാസിലെ ആദ്യ ഗാനം തെറിക്കിതു മാസ് പുറത്തിറങ്ങി. ചിത്രത്തിന്റെ സംഗീതം മെയ് എട്ടിന് പുറത്തിറങ്ങിയെങ്കിലും ആദ്യ ഗാനത്തിന്റെ വിഡിയോ ഔദ്യോഗികമായി പുറത്തിറക്കിയത് ഇപ്പോൾ മാത്രമാണ്. മദൻ കാർക്കിയുടെ വരികൾക്ക് യുവാൻ ശങ്കർരാജ ഈണം നൽകിയിരിക്കുന്നു. ശങ്കർ മഹാദേവൻ, രഞ്ജിത്ത്, യുവാൻ ശങ്കർരാജ തുടങ്ങിയവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഏഴ് പാട്ടുകളാണ് ചിത്രത്തിലൂള്ളത്. മദൻ കാർക്കി, ഗംഗയ് അമരൻ എന്നിവരാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ശങ്കർമഹാദേവൻ, രഞ്ജിത്ത്, കാർത്തിക്, ചിന്മയി, വൈക്കം വിജയലക്ഷ്മി, പ്രേംജി അമരൻ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. മൈക്കിൾ ജാക്സണിന് ആദരവ് എന്ന രീതിയിൽ തയ്യാറക്കിയ ഗാനവും ചിത്രത്തിലുണ്ട്. നേരത്തെ കിങ് ഓഫ് പോപ്പ് ജാക്സണിനെ ആദരിക്കുന്ന പാട്ടിൽ എംജെയുടെ ഹിറ്റ് ഗാനമായ ത്രില്ലറിലെ വരികളും ഉപയോഗിക്കുന്നുണ്ടെന്ന്് സൂര്യ ഒരു തമിഴ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

തെറിക്കിതു മാസ്...

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് മാസ്. വെങ്കട്ടിന്റെ തന്നെ കഥയ്ക്ക് മദൻ കാർക്കിയും വെങ്കട്ട് പ്രഭുവും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. സൂപ്പർനാച്വറൽ ത്രില്ലറായ ചിത്രത്തിൽ സൂര്യയെ കൂടാതെ നയൻതാര, പ്രനിത സുഭാഷ്, പ്രേംജി അമരൻ, ആർ പാർത്ഥിപൻ, ജയറാം, സമുദ്രക്കനി, മധുസൂദനൻ, ശ്രീമാൻ, ഡാനിയൽ ആനി പോപ്പ്, സഞ്ജയ് ഭാരതി, റിയാസ് ഖാൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സ്റ്റുഡിയോ ഗ്രീൻ, 2ഡി പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ കെ ആർ ജ്ഞാനവേൽ രാജയും സൂര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്ന ചിത്രം മെയ് 29 ന് പുറത്തിറങ്ങും.

Therikkudhu Masss song
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.