Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൈഗർ ഷ്‌റോഫും അർജിത്ത് സിംഗും ഒന്നിക്കുന്നു

Chal Wahan Jaate Hain

ബോളീവുഡിലെ സൂപ്പർ ഹിറ്റ് ഗായകൻ അർജിത്ത് സിംഗും ടൈഗർ ഷ്‌റോഫും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. ടീസീരിസ് പുറത്തിറക്കിയ ചൽ വഹാം ജാത്തേ ഹേ എന്ന സിംഗിളിന് വേണ്ടിയായണ് ഇരുവരും ഒന്നിച്ചത്. നേരത്തെ ഹീറോപൻതി എന്ന ചിത്രത്തിന് വേണ്ടി ഇരുവരും ഒന്നിച്ച ഗാനം സൂപ്പര്ഹിറ്റായിരുന്നു. അമാൽ മാലിക്കാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. രശ്മി വിരാഗിന്റെതാണ് വരികൾ. അർജിത്തിന്റെ മനോഹരമായ മെലഡിയുള്ള ഒമ്പത് മിനിട്ട് വിഡിയോ അഹമ്മദ് ഖാനാണ് സംവിധാനം ചെയ്തിരിക്കുന്നത്. 

ചൽ വഹാം ജാത്തേ ഹേ...

ടൈഗർ തന്റെ ബാല്യകാല സുഹൃത്തിനെ കോളേജിൽ വെച്ച് കണ്ട് മുട്ടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് വിഡിയോയുടെ ഇതിവൃത്തം. മികച്ച പ്രതികരണം ലഭിച്ച വിഡിയോ ഇതുവരെ 14 ലക്ഷം ആളുകളാണ് യൂട്യൂബിലൂടെ കണ്ടിരിക്കുന്നത്. നേരത്തെ ടീ സീരിസ് ടൈഗറിന് നായകനാക്കി സിന്ദഗി ആ രഹാ ഹു മേ എന്ന സിംഗിള് പുറത്തിറക്കിയിരുന്നു. പാക്ക് ഗായകന് ആത്തിഫ് അസ്ലം പാടിയ ഗാനത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കഴിഞ്ഞ മെയ്‌യില് പുറത്തിറങ്ങിയ ഗാനം ഇതുവരെ 13 കോടി ആളുകളാണ് യൂട്യൂബിലൂടെ മാത്രം കണ്ടത്. 

ബോളീവുഡ് സൂപ്പർതാരം ജാക്കി ഷ്‌റോഫിന്റെയും ഐഷയുടേയും മകനായി ജനിച്ച ജയ് ഹേമന്ത് ഷ്‌റോഫ് എന്ന ടൈഗർ ഷ്‌റോഫ് മികച്ച നർത്തകനും ഫൈറ്ററുമാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹീറോപൻതി എന്ന സാജിത് നദിയാത്‌വാല ചിത്രത്തിലൂടെയാണ് ബോളീവുഡിൽ അരങ്ങേറിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.