Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിന്നണി ഗായകനായി ടിനി ടോം

tini-tom

മിമിക്രി വേദിയിലൂടെ സിനിമയിലെത്തിയ ടിനി ടോം ഇനി പിന്നണി ഗായകനും. രണ്ടു പുതിയ സിനിമകളിൽ പാടിക്കഴിഞ്ഞു ടിനി. അന്യർക്കു പ്രവേശനമില്ല എന്ന സിനിമയിലും ഷാജഹാനും പരീക്കുട്ടിയും എന്നീ സിനിമയിലുമാണു ടിനിയുടെ പാട്ടുകൾ. ടിനി മുഖ്യ കഥാപാത്രമായി അഭിനയിക്കുന്ന അന്യർക്കു പ്രവേശനമില്ല എന്ന ചിത്രത്തിൽ ഹിന്ദി പാട്ടാണു പാടിയിരിക്കുന്നത്. ‘ദേഹോ മേ തും കോ...’ എന്ന പാട്ടിന്റെ രചനയും സംഗീത സംവിധാനവും രണ്ടു സിനിമാ സംവിധായകരാണു നിർവഹിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മേജർ രവി എഴുതിയ ഗാനത്തിനു സംഗീതം പകർന്നിരിക്കുന്നത് ഈ സിനിമയുടെ സംവിധായകൻ വി.എസ്.ജയകൃഷ്ണൻ.

ഫ്ലാഷ് ബാക്കിലെ ഒരു പ്രണയഗാനമാണു ഹിന്ദിയിൽ. പഴയ കാല ഹിന്ദി സിനിമാ നായകരുടെ കോസ്റ്റ്യൂമിലാണു ടിനിയും നായികയും പ്രത്യക്ഷപ്പെടുന്നത്. സുരാജ് വെഞ്ഞാറമൂട്, ശ്രീജിത്ത് രവി, ബിജുകുട്ടൻ, സുനിൽ സുഗത, സജി സുരേന്ദ്രൻ, ഇടവേള ബാബു, അതിഥി രാജ്, ജീന തുടങ്ങിയവർ അഭിനയിക്കുന്ന ഹാസ്യപ്രധാനമായ ചിത്രം ഉടൻ തിയറ്ററുകളിലെത്തും.

കുഞ്ചാക്കോ ബോബൻ ജയസൂര്യ അമലപോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ‘ഷാജഹാനും പരീക്കുട്ടിയും’ എന്ന ചിത്രത്തിൽ നാദിർഷയ്ക്കും അഫ്സലിനുമൊപ്പമാണു ടിനി പാടിയിരിക്കുന്നത്. നാദിർഷ തന്നെ ഈണമിട്ട ഗാനമാണിത്.
മുൻപു മംഗ്ലീഷിൽ ഗോപി സുന്ദറിന്റെ സംഗീത സംവിധാനത്തിൽ ദുൽഖർ സൽമാനൊപ്പം ഒരു ഇംഗ്ലിഷ് പാട്ടിന്റെ ഏതാനും വരികൾ പാടിയാണു പിന്നണി ഗാനരംഗത്ത് അരങ്ങേറ്റമെങ്കിലും ഒരു പാട്ട് മുഴുവൻ പാടുന്നത് ആദ്യം. താരങ്ങളിൽ പലരേയും പിന്നണി ഗായകനാക്കിയ ഗോപി സുന്ദർ തന്നെയാണു ടിനിയിലെ ഗായകനേയും കണ്ടെടുത്തത്.

Your Rating: