Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈശാലി പോലെ മനോഹരം ഈ ആൽബവും

tribute-for-vaishali-movie

മനസിനുള്ളിൽ കൊണ്ടു നടക്കുന്ന ചലച്ചിത്രങ്ങളെ കുറിച്ച് എഴുതുവാനും പറയുവാനും നമുക്കേറെ ഇഷ്ടമാണ്. ചലച്ചിത്ര കാവ്യമെന്നു കാലം വിശേഷിപ്പിച്ച ഭരതൻ ചിത്രത്തിനോടുള്ള ആദരവും സ്നേഹവും, ഷാസ് ഷബീറും സംഘവും ഒരു മ്യൂസികൽ വിഡിയോയിലൂടെയാണ് നമ്മോടു പങ്കുവയ്ക്കുന്നത്. വൈശാലിയിലെ രംഗങ്ങള്‍ ചേർത്തുവച്ച് പ്രകൃതി പോലെ മനോഹരമായ വരികളെഴുതി ഈണമിട്ടു പാടിയ മ്യൂസികൽ ആൽബം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. 

"പൂവിന്റെ ചുണ്ടിലെ മധുപാത്രമുണ്ണുവാൻ" എന്ന ഗാനത്തിനു വരികളെഴുതിയത് നിഷാന്ത് കൊടമനയാണ്. ദീപക് ലാൽ ആണു സംഗീതം. വിനിതയാണു പാട്ടു പാടിയത്. അബുദാബിയിൽ എൻജിനിയർ ആയി ജോലി ചെയ്യുന്ന ദീപക് ലാലും, മറ്റു ചില പ്രവാസി സുഹൃത്തുക്കളും ചേർന്നാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്. വൈശാലിയിലെ പ്രണയാർദ്രമായ ഫ്രെയിമുകളെ ഛായാചിത്രം പോലെ മാറ്റിയാണ് ആൽബത്തിൽ ഉൾപ്പെടുത്തിയത്.

1988ലാണ് ഈ ഭരതൻ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എംടി വാസുദേവന്‍  നായർ മഹാഭാരത്തിലെ ഒരു ഏടിനെ ആസ്പദമാക്കി എഴുതിയ തിരക്കഥ ഇന്നും സിനിമാ ചർച്ചകളിൽ പ്രസക്തമാണ്. അതുപോലെ തന്നെയാണു പാട്ടുകളും. ഒഎൻവി കുറുപ്പ് രചിച്ച പാട്ടുകൾക്ക് ഈണം ബോബെ രവിയുടേതായിരുന്നു. ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി എന്നു തുടങ്ങുന്ന പാട്ടു പാടിയതിനു കെ.എസ്. ചിത്രയ്ക്ക് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന-ദേശീയ പുരസ്കാരങ്ങളും ലഭിച്ചിരുന്നു. സുപർണ ആനന്ദും, സഞ്ജയ് മിത്ര, ഗീത, ബാബു ആന്‍റണി, നെടുമുടി വേണു എന്നിവരാണു കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.